മലപ്പുറത്ത് നൗഷാദുമാര്‍ ഒത്തുകൂടി

മലപ്പുറം : നൗഷാദ് അസോസിയേഷന്‍ കേരളയുടെ മലപ്പുറം ജില്ലാ പ്രഥമ സമ്മേളനം കോട്ടക്കുന്ന് വ്യാപാര ഭവനില്‍ വെച്ച് ചേര്‍ന്നു. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി 200 ഓളം നൗഷാദുമാര്‍ പങ്കെടുത്തു. സിനിമാ പ്രവര്‍ത്തകനും ജീവകാരുണ്യ മേഖലയില്‍ പ്രശസ്തനുമായ നൗഷാദ് ആലത്തൂര്‍ യോഗം ഉദ്ഘാടനം ചെയ്തു.

സേവന മേഖലയില്‍ സജീവമായി ഇടപെടാനും അംഗങ്ങളുടെ ക്ഷേമത്തിനുമാണ് സംഘടന പ്രാധാന്യം നല്‍കുന്നത്. ചൈല്‍ഡ് വെല്‍ഫെയര്‍ ചെയര്‍മാന്‍ ഷാജേഷ് ഭാസ്‌ക്കര്‍ മുഖ്യാതിഥിയായി. സംഘടന നല്‍കുന്ന സര്‍ക്കാര്‍ ദത്തെടുക്കല്‍ കേന്ദ്രത്തിലേക്കുള്ള പുതുവസ്ത്രങ്ങളും ഭക്ഷണസാമഗ്രികളും ചടങ്ങില്‍ വെച്ച് സി ഡബ്ലിയു സി സ്റ്റാഫ് നഴ്സ് എം ഫാരിസക്ക് കൈമാറി. നൗഷാദ് അസോസിയേഷന്റെ ഫുട്ബോള്‍ ടീം ജഴ്സി വ്യാപാരി വ്യവസായി ജില്ലാ ട്രഷറര്‍ നൗഷാദ് കളപ്പാടന്‍ പ്രകാശനം ചെയ്തു.

നൗഷാദ് പാതാരി അധ്യക്ഷത വഹിച്ചു. നൗഷാദ് മാമ്പ്ര സ്വാഗതവും നൗഷാദ് വറ്റല്ലൂര്‍ നന്ദിയും പറഞ്ഞു. പ്രായം കൂടിയ സംഘടനാ അംഗം നൗഷാദ് മുണ്ടുപറമ്പിനെ ആദരിച്ചു. സംസ്ഥാന ജനറല്‍ കണ്‍വീനര്‍ നൗഷാദ് എളമ്പാടി മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന ഭാരവാഹികളായ നൗഷാദ് കാരാടി, നൗഷാദ് ചൊക്ലി, നൗഷാദ് നരിക്കുനി, നൗഷാദ് മാനിവയല്‍, ജില്ലാ ഭാരവാഹികളായ നൗഷാദ് ബിസ്മി നൗഷാദ് ചന്ദ്രപ്പിന്നി,നൗഷാദ് തിരൂരങ്ങാടി , നൗഷാദ് അരിപ്ര എന്നിവര്‍ നേതൃത്വം നല്‍കി.

Share news
error: Content is protected !!
Scroll to Top