Section

malabari-logo-mobile

ഇരുചക്രവാഹനങ്ങളില്‍ പിന്‍സീറ്റ് ഹെല്‍മെറ്റ് നിര്‍ബന്ധമാക്കി ഉത്തരവിറക്കാന്‍ സര്‍ക്കാര്‍

HIGHLIGHTS : കൊച്ചി: ഇരുചക്രവാഹനങ്ങളില്‍ പിന്‍സീറ്റ് യാത്രക്കാരുടെ ഹെല്‍മറ്റ് നിര്‍ബന്ധമാക്കി ഉത്തരവിറക്കാന്‍ സര്‍ക്കാര്‍ നീക്കം. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ചൊ...

 

കൊച്ചി: ഇരുചക്രവാഹനങ്ങളില്‍ പിന്‍സീറ്റ് യാത്രക്കാരുടെ ഹെല്‍മറ്റ് നിര്‍ബന്ധമാക്കി ഉത്തരവിറക്കാന്‍ സര്‍ക്കാര്‍ നീക്കം. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ചൊവ്വാഴ്ച ഉത്തരവിറക്കുമെന്ന് കോടതിയെ അറിയിക്കും. അതെല്ലാത്ത പക്ഷം വിഷയത്തില്‍ കോടതിയിടപെടുമെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് വ്യക്തമാക്കി.

പിന്‍സീറ്റ് ഹെല്‍മെറ്റ് നിര്‍ബന്ധമാക്കിയ കേന്ദ്ര നിയമം നടപ്പാക്കാന്‍ സര്‍ക്കാറിന് ബാധ്യതയുണ്ടെന്ന് ഡിവിഷന്‍ ബെഞ്ച് വ്യകമതാക്കി. ഹെല്‍മെറ്റ് വേണ്ടെന്ന് പറയാന്‍ സര്‍ക്കാറിന് അവകാശമില്ലെന്നും സര്‍ക്കാര്‍ നയം കേന്ദ്ര മോട്ടോര്‍ വാഹന ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്നും കോടതി പറഞ്ഞു. പിന്‍സീറ്റ് ഹെല്‍മെറ്റ് നിര്‍ബന്ധമാക്കിയ സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീലിലാണ് കോടതിയുടെ നിര്‍ദേശം.

sameeksha-malabarinews

കഴിഞ്ഞ ഓഗസ്റ്റിലാണ് പിന്‍സീറ്റ് യാത്രക്കാര്‍ക്ക് ഹെല്‍മെര്‌റ് നിര്‍ബന്ധമാക്കി കേന്ദ്രം നിയമം ഭേദഗതി ചെയ്തത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!