ടിന്റു ലൂക്ക വിവാഹിതയാകുന്നു

കണ്ണൂര്‍: ടിന്റു ലൂക്ക വിവാഹിതയാകുന്നു. സ്‌പോര്‍ട്‌സ് കൗണ്‍സിലിലെ പരിശീലകനായ അനൂപ് ജോസഫാണ് ഒളിംപ്യന്റെ ജീവിത പങ്കാളിയാകുന്നത്. ജനുവരി 11 നാണ് വിവാഹം.

രണ്ടുപേരും കണ്ണൂരുകാരാണ് എന്നാല്‍ തങ്ങളുടേത് പ്രണയ വിവാഹമല്ലെന്നും ടിന്റു വ്യക്തമാക്കി.

ട്രിപ്പിള്‍ജംപ് താരമായ അനൂപ് ജോസഫ് അഞ്ച് അത്‌ലറ്റുകളുമായി കണ്ണൂര്‍ കായികോത്സവത്തില്‍ എത്തിയിട്ടുണ്ട്. മേളയില്‍ ദീപം തെളിയിച്ചത് ടിന്റുവായിരുന്നു. ഇങ്ങനെയാണ് കായികവേദിയില്‍ അവര്‍ കണ്ടുമുട്ടിയത്. അനൂപ് ജോസഫ് ഇപ്പോള്‍ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ പനമ്പള്ളി നഗര്‍ സെന്‍ട്രലൈസ്ഡ് സ്‌പോര്‍ട്‌സ് ഹോസ്റ്റലിലെ പരിശീലകനാണ്.

Share news
error: Content is protected !!
Scroll to Top