കോഴിക്കോട് യുഎപിഎ കേസില്‍ മൂന്നാമന്‍ മലപ്പുറം സ്വദേശി

കോഴിക്കോട് : കോഴിക്കോട് മാവോയിസറ്റ് ബന്ധം ആരോപിച്ച് രണ്ട് സിപിഎം പ്രവര്‍ത്തകര്‍ യുഎപിഎ നിയമപ്രകാരം അറസ്‌ററിലായ സംഭവത്തില്‍ മൂന്നാമനെ തിരിച്ചറിഞ്ഞതായി പോലീസ്. അലനെയും താഹയെയും അറസ്റ്റ് ചെയ്യുന്ന സമയത്ത് ഒരാള്‍ ഓടിപ്പോയതായി പോലീസ് പറഞ്ഞിരുന്നു. ഇയാളെ കുറിച്ചുള്ള വിവരങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. മലപ്പുറം പാണ്ടിക്കാട് സ്വദേശിയാണ് ഇയാളെന്നും പോലീസ് പറയുന്നു. ഇയാള്‍ക്ക് സജീവ മാവോയിസ്റ്റ് ബന്ധമുണ്ടെന്നും നിരവധി കേസുകളില്‍ പ്രതിയാണെന്നും പറയുന്നു.

ഇയാള്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയെന്നും പോലീസ് പറയുന്നു

എന്നാല്‍ പോലീസ് അറസ്റ്റ്‌ചെയ്യുമ്പോള്‍ അങ്ങനൊരാള്‍ തങ്ങളോടൊപ്പം ഉണ്ടായിരുന്നില്ല എന്നാണ് അലനും താഹയും പറയുന്നത്.
ഇരുവരെയും ചോദ്യംചെയ്യുന്നതിനായി പോലീസ് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വാങ്ങിയിരിക്കുയാണ്. അത് ഇന്ന് അവസാനക്കുകയാണ്. ഇവരുടെ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് പോലീസ് മൂന്നാമനെ കുറിച്ചുള്ള വിവരങ്ങള്‍ കണ്ടെത്തിയതായി പറയുന്നത്. ഇത് ജ്യാമാപേക്ഷക്കെതിരെ പോലീസ് നല്‍കുന്ന റിപ്പോര്‍ട്ടിലുണ്ടാകുമെന്നാണ് സൂചന

Share news
error: Content is protected !!
Scroll to Top