Section

malabari-logo-mobile

മദ്രാസ് ഐഐടിയില്‍ ഫാത്തിമയുടെ സഹപാഠികള്‍ നിരാഹാരസമരം തുടങ്ങി

HIGHLIGHTS : മലയാളി വിദ്യാര്‍ത്ഥിനി ഫാത്തിമ ലത്തീഫിന്റെ മരണത്തില്‍ പ്രതിഷേധിച്ച് മദ്രാസ് ഐടിഐയില്‍ വിദ്യാര്‍ത്ഥികള്‍ നിരാഹാര സമരം തുടങ്ങി. ജസ്റ്റിന്‍ ജോസഫ്, അസര...

മലയാളി വിദ്യാര്‍ത്ഥിനി ഫാത്തിമ ലത്തീഫിന്റെ മരണത്തില്‍ പ്രതിഷേധിച്ച് മദ്രാസ് ഐടിഐയില്‍ വിദ്യാര്‍ത്ഥികള്‍ നിരാഹാര സമരം തുടങ്ങി. ജസ്റ്റിന്‍ ജോസഫ്, അസര്‍ മൊയ്തീന്‍ തുടങ്ങിയ വിദ്യാര്‍ത്ഥികളാണ് ക്യാമ്പസില്‍ സമരം ആരംഭിച്ചിരിക്കുന്നത്. എസ്എഫ്‌ഐ അനുഭാവമുള്ള ‘സിന്ദാബാദ് കൂട്ടായ്മ’ യുടെ നേതൃത്വത്തിലാണ് അനശ്ചിതകാല നിരാഹാരസമരം ആരംഭിച്ചിട്ടുള്ളത്. കനത്ത പോലീസ് സന്നാഹവും ക്യാമ്പസിലുണ്ട്. മദ്രാസ് ഐഐടിയുടെ ചരിത്രത്തിലാദ്യമായാണ് ഒരു നിരാഹാരസമരം നടക്കുന്നത്.

ഇന്നലെ വിദ്യാര്‍ത്ഥി ഐക്യം എന്നരൂപത്തില്‍ ക്യാമ്പസില്‍ പ്രതിഷേധ പ്രകടനം നടന്നിരുന്നു. ഐഐടി വിദ്യാര്‍ത്ഥികള്‍ നേരിടുന്ന പ്രശ്‌നങ്ങളെ കുറിച്ച് പുറത്തുള്ള ഏജന്‍സി കൊണ്ട് സര്‍വ്വേ നടത്തുക, എല്ലാ ഡിപ്പാര്‍ട്ട്‌മെന്റുകളിലും വകുപ്പ് തല പരാതി പരിഹാര സെല്‍ രൂപീകരിക്കുക, എന്നീ ആവിശ്യങ്ങള്‍ ഉന്നയിച്ചിരുന്നു.

sameeksha-malabarinews

ഐഐടി ഡീനുമായി വിദ്യാര്‍ത്ഥികള്‍ ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ വിദ്യാര്‍ത്ഥികള്‍ മുന്നോട്ട് വെച്ച ഒരാവശ്യം മാത്രമാണ് ഡീന്‍ പരിഗണിക്കാമെന്ന് ഉറപ്പ് നല്‍കിയത്. ഇതോടെയാണ് അനുനയശ്രമങ്ങള്‍ പാളിയത്.
ഈ ഒരു വര്‍ഷം 6 വിദ്യാര്‍ത്ഥികളാണ് ഈ ക്യാമ്പസില്‍ ആത്മഹത്യ ചെയ്തത്. നിരവധി വിദ്യാര്‍ത്ഥികള്‍ പഠനം ഉപേക്ഷിച്ചു. പലരും കടുത്ത മാനസികസമര്‍ദ്ധത്തിന് വിധേയരാണെന്നും വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!