ഹോട്ടല്‍ മുറികളിലെ സ്വകാര്യ ദൃശ്യങ്ങള്‍ ലൈവായി ഓണ്‍ലൈനില്‍ പ്രദര്‍ശിപ്പിച്ചു: നാല് പേര്‍ അറസ്റ്റില്‍

സിയോള്‍: ദക്ഷിണ കൊറിയയില്‍ ഹോട്ടല്‍ മുറികളില്‍ ഹിഡണ്‍ ക്യാമറ ഉപയോഗിച്ച് ചിത്രീകരിച്ച ദൃശ്യങ്ങള്‍ ലൈവായി വെബ്‌സൈറ്റ് വഴി സംപ്രേക്ഷണം ചെയ്തു.
ഹോട്ടല്‍ മുറികളിലെ ടിവിയുടെ സെറ്റ്‌ടോപ്പ് ബോക്‌സ്, ചുമരുകള്‍, ഹെയര്‍ഡ്രയര്‍ ഹോള്‍ഡറുകള്‍ എന്നിവിടങ്ങളില്‍ ഹിഡണ്‍ ക്യാമറ വെച്ചാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്.

കിടപ്പറയിലേയും കുളിമുറിയിലെയും ദൃശ്യങ്ങള്‍ വരെ പ്രക്ഷേപണം ചെയ്തു. ഓണ്‍ലൈന്‍ വൈബ്‌സൈറ്റിലൂടെ നാലായിരത്തിലധികം ആളുകളാണ് ഈ തത്സമയ സംപ്രേക്ഷണം കണ്ടത്. ഇതില്‍ 97 പേര്‍ ഇത്തരം ദൃശ്യങ്ങള്‍ കാണാന്‍ മാസം അമ്പത് ഡോളര്‍ അച്ചവരാണെന്ന് പോലീസ് പറഞ്ഞു. രണ്ടു പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ദക്ഷിണ കൊറിയയിലെ 10 നഗരങ്ങളിലെ 30 ഹോട്ടലുകളിലായാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്.

കഴിഞ്ഞ ഒരു വര്‍ഷത്തിനിടയ്ക്ക് ഹോട്ടലില്‍ മുറിയെടുത്ത ആയിരത്തി അറുനൂറോളം ഗസ്റ്റുകള്‍ ഇത്തരം ഒളിക്യാമറ കെണികളില്‍ ഇരയാക്കപ്പെട്ടിട്ടുണ്ടെന്ന് അധികൃതര്‍ പറയുന്നു. സംഭവത്തില്‍ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. ആയിരക്കണക്കിന് സ്ത്രീകള്‍ പങ്കെടുത്ത പ്രതിഷേധ പ്രകടനങ്ങളും നടന്നു. വരും ദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.

പോണ്‍സൈറ്റുകള്‍ക്ക് കൊറിയയില്‍ വ്യാപകമായ പ്രചരണമാണ് ഉള്ളത്. ഇതിന്റെ ചിത്രീകരണവും വലിയ തോതില്‍ നടക്കുന്നുണ്ട്.

Related Articles