ഓച്ചിറയില്‍ 13 കാരിയെ തട്ടിക്കൊണ്ടുപോയ സംഭവം;പ്രതിക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ്

ഓച്ചിറ: 13 വയസ്സുള്ള പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ പ്രതിക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. പ്രതികളെയും പെണ്‍കുട്ടിയെയും കണ്ടെത്താനായി ബംഗളൂര്‍ പോലീസിന്റെ സഹായം തേടിയിരിക്കുകയാണ് കേരള പോലീസ്.

പെണ്‍കുട്ടിയെ കണ്ടെത്താത്തതില്‍ പ്രതിഷേധിച്ച് കൊല്ലം ഡിസിസി അധ്യക്ഷ ബിന്ദു കൃഷ്ണ പെണ്‍കുട്ടിയുടെ വീടിന് മുന്നില്‍ 24 മണിക്കൂര്‍ ഉപവാസസമരം നടത്തുകയാണ്.

രാജസ്ഥാന്‍ സ്വദേശികളുടെ 13 വയസ്സുള്ള മകളെ തിങ്കളാഴ്ചയാണ് ഓച്ചിറ സ്വദേശി റോഷനും സംഘവും തട്ടിക്കൊണ്ടുപോയത്. പ്ലാസ്റ്റര്‍ ഓഫ് പാരീസ് ഉപയോഗിച്ച് വിഗ്രഹങ്ങള്‍ ഉണ്ടാക്കി വഴിയോരക്കച്ചവടക്കാരായ മാതാപിതാക്കളെ മര്‍ദ്ദിച്ച് അവശരാക്കിയ ശേഷമാണ് പ്രതികള്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയത്. കൊല്ലം എസ്പിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.

Share news
error: Content is protected !!
Scroll to Top