ഫെയ്‌സബുക്ക് ലോകത്താകെ പണിമുടക്കി: ഇന്‍സ്റ്റാഗ്രാമും നിശ്ചലം

ദില്ലി:  ഫേസ്ബുക്കും ഇന്‍സ്റ്റാഗ്രാമും പണിമുടക്കി. ലോകത്തെ ഇന്ത്യ അമേരിക്ക, ബ്രസീല്‍ തുടങ്ങിയ ഫേസ്ബുക്കിന് ഏറെ ഉപയോക്താക്കളുള്ള നിരവധി രാജ്യങ്ങളിലാണ് ഇപ്പോള്‍ സൈറ്റ് മെല്ലെ പോകൂന്നത്.

ചിലര്‍ ഫെയ്‌സബുക്കില്‍ ലോഗിന്‍ ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ കഴിയാതായതോടെയാണ് ഇത് പ്രവര്‍ത്തിക്കുന്നില്ലെന്ന് ശ്രദ്ധയില്‍പ്പെടുന്നത്. ഇതോടെ പലരും ഈ വിവരം ട്വീറ്റ് ചെയ്തു.

ചില അകൗണ്ടുകളില്‍ ഫോട്ടോയടക്കമുള്ള ഡാറ്റകള്‍ അപ്‌ലോഡ് ചെയ്യാന്‍ സാധിക്കുന്നില്ല.

അതേ സമയം വാട്‌സആപ്പിന് തകരാറൊന്നും സംഭവിച്ചിട്ടില്ല.

എ്ന്നാല്‍ ഇന്‍സ്റ്റാഗ്രാമും പ്രവര്‍ത്തിക്കുന്നില്ല. ചില മൊബൈല്‍ ആപ്പുകളും പണിമുടക്കിയിട്ടുണ്ട്.

Related Articles