കരുതലോടെ, സൗമ്യമായി പൊന്നാനിയില്‍ ഇ.ടി പര്യടനം തുടങ്ങി

കോട്ടക്കല്‍: പൊന്നാനി ലോക്‌സഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഇ.ടി മുഹമ്മദ് ബഷീന്റെ തെരഞ്ഞെടുപ്പ് പര്യടനത്തിന്റെ ആദ്യ ഘട്ടം ആരംഭിച്ചു.

മണ്ഡലത്തിലെ പ്രമുഖ വ്യക്തികളെ കണ്ട് അനുഗ്രഹവും പിന്തുണയും അഭ്യര്‍ത്ഥിച്ചു. മത-രാഷ്ട്രീയ-സാമൂഹിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങള്‍ക്കിടയില്‍ ഇ.ടിക്ക് ലഭിക്കുന്ന സ്വീകാര്യത പ്രകടമാകുന്നതായിരുന്നു പര്യടനങ്ങള്‍.

രാവിലെ പതിനൊന്ന് മണിയോടെ സാഹിത്യകാരന്‍ സി.രാധാകൃഷ്ണന്റെ വസതിയില്‍ എത്തിയ ഇ.ടിയെ രാധാകൃഷ്ണനും കുടുംബവും സ്വീകരിച്ചു. അരമണിക്കൂറോളം അവിടെ ചെലവഴിച്ചു.

തുടര്‍ന്ന് ആലത്തിയൂരിലെ പുരാതന തറവാടായ നമ്പില്ലം മനയില്‍ സന്ദര്‍ശനം നടത്തി. ഇവിടെയും ഹൃദ്യമായ സ്വീകരണമാണ് ഇ.ടിക്ക് ലഭിച്ചത്.

ഉച്ചക്ക് ശേഷം മഹാകവി അക്കിത്തതിന്റെ വസതിയില്‍ എത്തി അന്തരിച്ച അക്കിത്തതിന്റെ ഭാര്യ ശ്രീദേവി അന്തര്‍ജനത്തിന് അന്ത്യോപചാരം അര്‍പ്പിച്ചു.

തുടര്‍ന്ന് വൈകുന്നേരം വിവിധ മണ്ഡലം കണ്‍വെന്‍ഷനുകളില്‍ സംബന്ധിച്ചു. യു.ഡി.എഫ് നേതാക്കളായ കുറുക്കോളി മൊയ്തീന്‍ എം. അബ്ദുള്ളകുട്ടി ആര്‍.കെ ഹമീദ് , റഹീം മാസ്റ്റര്‍, മുജീബ്, ഷാജി എന്നിവര്‍ ഇ.ടിയെ അനുഗമിച്ചു.

Share news
error: Content is protected !!
Scroll to Top