പരപ്പനങ്ങാടി കടപ്പുറത്ത് യുവാവിന്റെ മൃതദേഹം;മരിച്ചത് വള്ളിക്കുന്ന് സ്വദേശി

പരപ്പനങ്ങാടി: പരപ്പനങ്ങാടി ആലുങ്ങല്‍ ബീച്ചില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി. വള്ളിക്കുന്ന് ബോര്‍ഡ് സ്‌കൂളിന് സമീപം താമസിക്കുന്ന മണ്ണാന്‍കണ്ടി വട്ടാറമ്പത്ത് രത്‌നാകരന്റെ മകന്‍ ഡാനിഷ്(26)ആണ് മരിച്ചത്. അരിയല്ലൂരിലെ വര്‍ക് ഷോപ്പ് ജീവനക്കാരനായിരുന്നു.

ഇന്ന് രാവിലെയാണ് ആലുങ്ങല്‍ ബീച്ചില്‍ യുവാവിന്റെ മൃതദേഹം നാട്ടുകാര്‍ കണ്ടത്. തുടര്‍ന്ന് പരപ്പനങ്ങാടി പോലീസ് സ്ഥലത്തെത്തി മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി.

വര്‍ക് ഷോപ്പില്‍ നിന്ന് ഡാനിഷ് ബുധനാഴ്ച ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാനായി പോയതായിരുന്നു. എന്നാല്‍ വീട്ടിലെത്താതിനാല്‍ ഡാനിഷിനെ വീട്ടുകാര്‍ അന്വേഷിച്ചുവരികയായിരുന്നു. ഇതിനിടയാണ് മൃതദേഹം കണ്ടെത്തിയത്.

Related Articles