കോണ്‍ഗ്രസ് മുന്‍ വക്താവ് ടോം വടക്കന്‍ ബിജെപിയില്‍ ചേര്‍ന്നു

ദില്ലി: കോണ്‍ഗ്രസ് മുന്‍ വക്താവ് ടോം വടക്കന്‍ ബിജെപിയില്‍ ചേര്‍ന്നു. ഡല്‍ഹിയില്‍ കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദിന്റെ സാന്നിധ്യത്തിലാണ് വടക്കന്‍ ബിജെപിയില്‍ ചേര്‍ന്നത്.

മുന്‍ എഐസിസി സെക്രട്ടറി കൂടിയായിരുന്നു ടോം വടക്കന്‍. കുടുംബാധിപത്യം മടുപ്പിക്കുന്നു എന്നാരോപിച്ചാണ് സോണിയാഗന്ധിയുട അടുത്ത അനുയായികൂടിയായിരുന്ന ടോം വടക്കന്‍ കോണ്‍ഗ്രസ് വിടുന്നത്. ഉപയോഗിച്ച് വലിച്ചെറിയുന്ന രീതിയാണ് കോണ്‍ഗ്രസിലെന്നും പുല്‍വാമ ആക്രമത്തില്‍ കോണ്‍ഗ്രസ് നിലപാടില്‍ പ്രതിഷേധിച്ചാണ് രാജിവെക്കുന്നതെന്നും ടോം വടക്കന്‍ പറഞ്ഞു.

അംഗത്വം അനുവദിച്ചതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അമിത് ഷാക്കും ടോം വടക്കന്‍ നന്ദിപറയുന്നുണ്ട്.

Related Articles