കുല്‍ഭൂഷന്‍ ജാദവിന്റെ വധശിക്ഷ അന്താരാഷ്ട്ര നീതിന്യായ കോടതി തടഞ്ഞു

 

മുന്‍ ഇന്ത്യന്‍ നാവികസേനാ ഉദ്യോഗസ്ഥനായ കുല്‍ഭൂഷന്‍ ജാദവിന്റെ വധശിക്ഷ അന്താരാഷ്ട്ര നീതിന്യായ കോടതി തടഞ്ഞു. പാക് സൈനികകോടതി ചാരപ്രവര്‍ത്തനമാരോപിച്ചാണ് വധശിക്ഷ വിധിച്ചത്. ഇതിനെതിരെ ഇന്ത്യ നല്‍കിയ ഹര്‍ജിയിലാണ് ഇപ്പോള്‍ വിധി വന്നിരിക്കുന്നത്.

ബലൂചിസ്ഥാനില്‍ വെച്ച് 2017 ല്‍ ചാരവൃത്തി നടത്തിയെന്നും ഭീകരപ്രവര്‍ത്തനം നടത്തിയെന്നും ആരോപിച്ചാണ് പാകിസ്താന്‍ അദേഹത്തെ വധശിക്ഷയ്ക്ക് വിധിച്ചത്.

ഇതെതുടര്‍ന്ന് ജയിലില്‍ കഴിയുകയാണ് കുല്‍ഭൂഷന്‍. ഈ വിധിക്കെതിരെ ഇന്ത്യ അന്താരാഷ്ട്ര കോടതിയെ സമീപിക്കുകയായിരുന്നു. കേസില്‍ അന്തിമ തീരുമാനം ഉണ്ടാകുന്നതുവരെ വധശിക്ഷ സ്റ്റേ ചെയ്ത് രാജ്യാന്തര കോടതി ഉത്തരവിറക്കിയിരിക്കുകയാണ്.

Related Articles