ആളില്ലാത്ത വീട്ടില്‍ നിന്ന് 5 പവനും 25,000 രൂപയും മോഷ്ടിച്ചു

കുറ്റിപ്പുറം: ആളില്ലാത്ത വീട്ടില്‍ മോഷണം. അഞ്ച് പവന്‍ സ്വര്‍ണറും 25,000 രൂപയുമാണ് മോഷണം പോയത്. കഴുത്തല്ലൂര്‍ കോരാത്ത് പുളിക്കത്തൊടിയില്‍ സുലൈമാന്റെ വീട്ടിലാണ് കഴിഞ്ഞ ദിവസം രാത്രി മോഷണം നടന്നത്.

സുലൈമാന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.വീട്ടിലുള്ളവരും ആശുപത്രിയില്‍ പോയ ശേഷം മടങ്ങി വന്ന് സമീപത്തെ ബന്ധുവീട്ടിലാണ് താമസിച്ചത്. രാവിലെ വീടിന്റെ ഗ്രില്ലിന്റെ പൂട്ട് തകര്‍ത്ത നിലയില്‍ കണ്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് സ്വര്‍ണാഭരണങ്ങളും നഷ്ട്ടപ്പെട്ടത് അറിഞ്ഞത്.

വീട്ടുകാരുടെ പരാതിയില്‍ കുറ്റിപ്പുറം പോലീസ് അന്വേഷണം ആരംഭിച്ചു

Share news
error: Content is protected !!
Scroll to Top