Section

malabari-logo-mobile

ശരവണ ഭവന്‍ ഉടമ പി രാജഗോപാല്‍ അന്തരിച്ചു

HIGHLIGHTS : ചെന്നൈ: ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ശരവണഭവന്‍ ഉടമ പി. രാജഗോപാല്‍(72) അന്തരിച്ചു. പുഴല്‍ സെന്‍ട്രല്‍ ജയിലിലായിരുന്ന രാജഗോപാലിനെ അസുഖം കൂടിയത...

ചെന്നൈ: ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ശരവണഭവന്‍ ഉടമ പി. രാജഗോപാല്‍(72) അന്തരിച്ചു. പുഴല്‍ സെന്‍ട്രല്‍ ജയിലിലായിരുന്ന രാജഗോപാലിനെ അസുഖം കൂടിയതിനെ തുടര്‍ന്ന് സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. അവിടെ നിന്ന് മകന്‍ ശരവണന്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് മദ്രാസ് ഹൈക്കോടതി രാജഗോപാലിനെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാന്‍ അനുമതി നല്‍കിയത്. ഹോട്ടലിലെ ജീവനക്കാരന്റെ മകളെ വിവാഹം കഴിക്കാനായി ഭര്‍ത്താവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിലാണ് പി രാജഗോപാലിന് ജീവപര്യന്തം ശിക്ഷ വിധിച്ചത്.

ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് ജൂലൈ 7 ന് വിധിച്ച തന്റെ ജീപര്യന്ത്യം തടവുശിക്ഷ നീട്ടണമെന്ന് രാജഗോപാല്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കോടതി ഇക്കാര്യത്തില്‍ നല്‍കിയ ഹര്‍ജി തള്ളുകയായിരുന്നു. തുടര്‍ന്ന് 9 ാം തിയ്യതി കോടതിയില്‍ കീഴടങ്ങുകയായിരുന്നു. എന്നാല്‍ ആരോഗ്യ സ്ഥിതി മോശമായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പ്രമേഹം, ഹൈപ്പര്‍ ടെന്‍ഷന്‍, കിഡ്‌നി സംബന്ധമായ അസുഖങ്ങളുമായിരുന്നു രാജഗോപാലിനെന്നാണ് റിപ്പോര്‍ട്ട്.

sameeksha-malabarinews

കഴിഞ്ഞ ശനിയാഴിച്ച ഹൃദയാഘാതം ഉണ്ടായിരുന്നു. കിഡ്‌നിയുടെ പ്രവര്‍ത്തനം തകരാറിലായതിനെ തുടര്‍ന്ന് ഐസിയുവില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!