നാടക നടന്‍ മുരളി അന്തരിച്ചു

എടപ്പാള്‍: പ്രമുഖ നാടക നടന്‍ തലമുണ്ട സ്‌കൂളിന് സമീപം നെടുംപുറത്തേല്‍ മുരളി അന്തരിച്ചു. അമ്പത്തിയൊന്ന് വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്നലെ രാത്രിയായിരുന്നു മരണം സംഭവിച്ചത്.

രണ്ടര പതിറ്റാണ്ടായി പ്രഫഷനല്‍ നാടക രംഗത്ത് സജീവസാനിദ്ധ്യമായിരുന്നു മുരളി. വട്ടംകുളം ശ്രീകൃഷ്ണ കലാ സമിതിയുടെ മനസ്സ് ഒരു മണി വീണ എന്ന നാടകത്തിലൂടെയായിരുന്നു പ്രഫഷണല്‍ നാടകരംഗത്തേക്ക് അദേഹം കടന്നുവന്നത്.. പിന്നീട് ഗുരുവായൂര്‍ ബന്ധുര, വിശ്വഭാരതി, വള്ളുവനാട് തുടങ്ങിയ നാടക ട്രൂപ്പുകളിലൂടെ നാടക രംഗത്ത് നിറഞ്ഞു നിന്നു. സിനിമ-സീരിയല്‍-നാടക നടിയായ രജനിയാണ് ഭാര്യ. പിതാവ്: പരേതനായ കോരു. മാതാവ്: ലളിത. സഹോദരിമാര്‍: ജയന്തി, ശാന്തി, പ്രീത.

Share news
error: Content is protected !!
Scroll to Top