ഉറക്കത്തിൽ മൂര്‍ഖന്റെ കടിയേറ്റു; എട്ടു വയസ്സുകാരന് ദാരുണാന്ത്യം

തിരുവനന്തപുരം: ഉറങ്ങുന്നതിനിടെ പാമ്പു കടിയേറ്റ് എട്ടു വയസ്സുകാരന്‍മരിച്ചു. തിരുവനന്തപുരം ചിറയിന്‍കീഴ് അഴൂരിലാണ് സംഭവം. ചിറയിന്‍കീഴ് മൂലയില്‍ വീട്ടില്‍ ദിലീപ്- അനു ദമ്പതികളുടെ മകന്‍ ദില്‍ഷന്‍ ആണ് മരിച്ചത്.നോബിൾ സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥിയായിരുന്നു.

പുലര്‍ച്ചെ നാലു മണിയോടെയാണ് കുട്ടിയെ പാമ്പു കടിച്ച വിവരം അറിഞ്ഞത്. കാലിൽ എന്തോ കടിച്ചു എന്ന് കുട്ടി തന്നെ പറയുകയായിരുന്നു. ഉടന്‍ തന്നെ ചിറയിന്‍കീഴ് ആശുപത്രിയിലെത്തിച്ചു. പ്രാഥമിക ശുശ്രൂഷ നല്‍കിയ ശേഷം ഉടന്‍ തന്നെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

നാട്ടുകാർ വീട്ടിൽ നടത്തിയ തിരിച്ചിലിൽ കുട്ടി കിടന്ന മുറിയിൽ നിന്നും മൂർഖൻ പാമ്പിനെ കണ്ടെത്തി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top