കുവൈത്തില്‍ വിമാനത്തിനടിയില്‍ പെട്ട് മലയാളി യുവാവ് മരിച്ചു

കുവൈത്ത് സിറ്റി : കുവൈത്തില്‍ വിമാനത്തിന്റെ ചക്രത്തിനടിയില്‍പ്പെട്ട് യുവാവ് മരിച്ചു. കുവൈത്ത് എയര്‍വൈയ്‌സ് ജീവനക്കാരനായ തിരുവനന്തപുരം സ്വദേശി ആനന്ദ് രാമചന്ദ്രനായണ് ഡ്യൂട്ടിക്കിടെ അപകടത്തില്‍ പെട്ട് മരിച്ചത്.
തിങ്കളാഴ്ച് വൈകീട്ട് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം നടന്നത്. മൂന്ന് മണിയോടെ ടെര്‍മിനില്‍ നാലില്‍ ഒരു ബോയിങ് വിമാനം പാര്‍ക്കിങ്ങ് ഏരിയയിലേക്ക് മാറ്റുന്നതിനിടെ വിമാനത്തിന്റെ ചക്രത്തിനടിയില്‍ പെടുകയായിരുന്നു.

തിരുവനന്തപുരം കുച്ചിച്ചല്‍ പുള്ളോട്ടുകോണം സ്വദേശിയായ ആനന്ദ് കുടുംബസമേതം കുവൈത്തിലാണ് താമസിച്ചിരുന്നത്. മൃതദേഹം ഇന്ന് വൈകുന്നേരം നാട്ടിലേക്ക് കൊണ്ടുവരും.

Related Articles