
കോഴിക്കോട് : വിൽപ്പനയ്ക്കായി സൂക്ഷിച്ച കഞ്ചാ വുമായി യുവാവ് പിടിയിൽ. പള്ളിക്കണ്ടി കുണ്ടുങ്ങൽ ദാറുൽ ഹംദ് വീട്ടിൽ ഷാഹിൽ (18) ആണ് ടൗൺ പൊലീസിന്റെ പി ടിയിലായത്.
തിങ്കൾ രാത്രി ടൗൺ പൊലീസ് പട്രോളിങ്ങിനി ടെ ആനിഹാൾ ക്രോസ് റോ ഡിൽ എത്തിയപ്പോഴാണ് സംശയാസ്പദമായ സാഹചര്യത്തിൽ യുവാവിനെ കണ്ടത്. ചോദ്യം ചെയ്തപ്പോൾ ഇയാൾ ഓടിപ്പോകാൻ ശ്രമിച്ചു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇയാളുടെ അരയിൽ നിന്ന് 83.56 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തത്.
എസ്ഐമാരായ മിജോ ജോസ്, സൂരജ്, എസിപിഒ ശ്രീജേഷ് എന്നിവരാണ് പ്രതിയെ പിടിച്ചത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




