കടിച്ച പാമ്പിനെ കുപ്പിയിലാക്കി ആശുപത്രിയിലെത്തി യുവാവ്

തിരൂർ : തിരൂരിൽ പാമ്പുകടിയേറ്റ യുവാവ് കടിച്ച പാമ്പിനെ കുപ്പിയിലാക്കി ആശുപത്രിയിൽ എത്തി. ആനപ്പടി സ്വദേശി നാസിം ആണ് പാമ്പുമായി ആശുപത്രിയിൽ എത്തിയത്. ഇന്നലെ വൈകിട്ടോടെയാണ് നാസിമിന് പാമ്പുകടിയേറ്റത്. ഇടതുകാലിലെ വിരലുകൾക്കിടയിലാണ് ഇദ്ദേഹത്തിന് പാമ്പിൻ്റെ കടിയേറ്റത്. ഭയന്നെങ്കിലും കടിച്ച പാമ്പിനെ പിടിച്ച് കുപ്പിയിലാക്കിയ നാസിം, പാമ്പിനെയുമെടുത്താണ് തിരൂർ ജില്ലാ ആശുപത്രിയിലെത്തിയത്.

കടിച്ചത് വിഷപ്പാമ്പ് തന്നെയാണോ എന്ന കാര്യത്തിൽ സ്ഥിരീകരണത്തിന് വേണ്ടിയായിരുന്നു ഇത്. തിരൂർ ജില്ലാ ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ നാസിമിനെ കടിച്ചത് വിഷപ്പാമ്പല്ലെന്നും നീർക്കോലിയാണെന്നും വ്യക്തമായി.

ആശുപത്രിയിൽ പ്രാഥമിക ചികിത്സയ്ക്ക് ശേഷം ഇദ്ദേഹം വീട്ടിലേക്ക് തിരികെപ്പോയി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top