ബംഗ്ലാദേശില്‍ മാരകമായ അഞ്ചാംപനി പടരുന്നു; മരണസംഖ്യ 250 കടന്നെന്ന് റിപ്പോർട്ട്

ധാക്ക: ബംഗ്ലാദേശിൽ അഞ്ചാംപനി പടരുന്നു. മാർച്ച് 15 മുതൽ റിപ്പോർട്ട് ചെയ്‌ത കണക്കുകൾ പ്രകാരം 250-ലധികം മരണങ്ങളാണ് രാജ്യത്ത് സംഭവിച്ചിട്ടുള്ളത്. രാജ്യത്തെ 64 ജില്ലകളിൽ 58 എണ്ണത്തിലും രോഗം റിപ്പോർട്ട് ചെയ്‌തതായി ലോകാരോഗ്യ സംഘടന അറിയിച്ചു. രോഗം ബാധിച്ചവരിൽ 91 ശതമാനവും ഒന്നിനും 14-നും ഇടയിൽ പ്രായമുള്ള കുട്ടികളാണ്.

മുൻ സർക്കാരിൻ്റെ കാലത്ത് പ്രതിരോധ വാക്‌സിനേഷൻ നൽകുന്നതിൽ സംഭവിച്ച കുറവാണ് പ്രതിസന്ധിക്ക് കാരണമെന്ന് ആരോപിച്ച് ആരോഗ്യ സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്. 2017-2023 കാലയളവിൽ 89 ശതമാനം മുതൽ 93 ശതമാനം വരെയായിരുന്ന വാക്‌സിനേഷൻ നിരക്ക് 2025-ൽ 59.6 ശതമാനമായി കുത്തനെ ഇടിഞ്ഞിരുന്നു. രാജ്യത്തുണ്ടായ രാഷ്ട്രീയ അസ്ഥിരതയും കോവിഡ് മഹാമാരിയും വാക്‌സിനേഷൻ നടപടികൾ തടസ്സപ്പെടാൻ കാരണമായതായി ആരോഗ്യ പ്രവർത്തകർ ചൂണ്ടിക്കാട്ടി.

ബംഗ്ലാദേശ് മുൻ മുഖ്യ ഉപദേഷ്‌ടാവ് മുഹമ്മദ് യൂനുസിനും അദ്ദേഹത്തിന്റെ ഇടക്കാല സർക്കാരിലെ മറ്റ് അംഗങ്ങൾക്കും എതിരെ യാത്രാവിലക്ക് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചിട്ടുണ്ട്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top