
തിരൂരങ്ങാടി: മോട്ടോർ വാഹന നിയമലംഘനങ്ങൾ പ്രകാരം പിഴ ലഭിച്ചിട്ടും അടയ്ക്കാനാവാതെ വന്നവർക്ക് 50 ശതമാ നം ആനുകൂല്യത്തോടെ അവ അടച്ചു തീർക്കാനുള്ള മെഗാ അദാലത്ത് നാളെ അവസാനിക്കും. തിരൂരങ്ങാടി സബ് ആർടിഒ ഓഫീസിൽ തിങ്കളാഴ്ച മുതൽ തുടങ്ങിയ മെഗാ അകാലത്താണ് നാളെ (വ്യാഴാഴ്ച) 5 മണിയോടെ അവസാനിപ്പിക്കുന്നത്. അദാലത്തിൽ പങ്കെടുക്കാൻ എത്തുന്നവർക്കായി പോലീസിന്റെയും മോട്ടോർ വാഹന വകുപ്പിന്റെയും കൗണ്ടറിൽ വിപുലമായ സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്. വിവിധ ഗതാഗത നിയമലംഘനങ്ങൾ ലഭിച്ച പിഴകളിൽ പകുതി തുക മാത്രം അടച്ച് കേസ് ഒഴിവാക്കാനുള്ള മോട്ടോർ വാഹന വകുപ്പിൻ്റെ തീരുമാനം വാഹനഉടമകൾക്ക് വലിയ ആശ്വാസകരമാണ്.
2024 ഡിസംബർ 31-ന് മുൻപ് ലഭിച്ച ട്രാഫിക് ചലാനുകൾക്കാണ് ഇത് ബാധകമാകുക. എ.ഐ. ക്യാമറ, പോലീസ്, മോട്ടോർ വാഹന വകുപ്പ് പരിശോധന എന്നി വയിലൂടെ ലഭിച്ച പിഴകളെല്ലാം ഇതിലൂടെ തീർപ്പാക്കാം. കോടതി നടപടികളിൽ നിന്ന് രക്ഷപ്പെടാനും അനാവശ്യമായ പ്രയാസം ഒഴിവാക്കാനു മുള്ള അവസരമാണിതെന്ന് ജോയിൻ്റ് ആർടിഒ ജി സുഗതൻ പറഞ്ഞു. വാഹന ഉടമകൾക്ക് നാളെ വരെ വാഹനവകുപ്പിന്റെ ഔദ്യോഗിക പോർട്ടലിലൂടെ നേരിട്ട് തുകയടച്ച് ആനുകൂല്യം നേടാം.
services.mvd.kerala.gov.in എന്ന വെബ് സൈറ്റിൽ കയറി apply for concession എന്ന ലി ങ്കിൽ ക്ലിക്ക് ചെയ്ത് വാഹന നമ്പറും ചേസിസ് നമ്പറും നൽകി ലോഗിൻ ചെയ്ത് നി ലവിലുള്ള ചലാനുകൾ പരി ശോധിച്ച് സബ്‌മിറ്റ് ആപ്ലിക്കേഷൻ നൽകുക. തുടർന്ന് ലഭി ക്കുന്ന നമ്പറുപയോഗിച്ച് ലോഗിൻ ചെയ്ത് പിഴത്തുകയുടെ പകുതി ഓൺലൈനായി അടച്ച് കേസ് തീർപ്പാക്കാം. കോടതിയിൽ പോയത് മറ്റും പിൻവലിച്ച് തീർപ്പാക്കാൻ സാധിക്കും. വാഹന ഉടമകൾക്ക് ഏറെ ഉപകാരപ്രദമായ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ജോയിൻറ് ആർടിഒ പറഞ്ഞു. രണ്ട് ദിവസങ്ങളിലായി നടന്ന അദാലത്തിൽ 500 ഓളം വാഹന ഉടമകളുടെ ഇ-ചെലാൻ കേസുകൾ തീർപ്പാക്കി.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു




