
പരപ്പനങ്ങാടി : ട്രെയിനിൽ നിന്ന് വീണ യുവാവിനെ ഏറെ നേരത്തെ തിരച്ചിലിനൊടുവിൽ കണ്ടെത്തി. കണ്ണൂർ യശ്വന്ത്പുർ ട്രെയിനിൽ നിന്ന് യാത്ര ചെയ്യുമ്പോൾ രാത്രി എട്ടരയോടെയാണ് തമിഴ്‌നാട് സ്വദേശി വിസ്നേഷ് (29) അഞ്ചപ്പുരക്കടുത്ത് വീണത്.
ട്രെയിൻ പരപ്പനങ്ങാടിയിലെത്തിയപ്പോൾ യാത്രക്കാരാണ് വിവരം ലോക്കോ പൈലറ്റിനെ അറിയിച്ചത്. ഡോറിനടുത്ത് നിൽക്കുന്നതിനിടെ ഡോർ വന്ന് ദേഹത്ത് ഇടിച്ചതോടെ വീണെന്നാണ് യാത്രക്കാർ പറഞ്ഞത്.
ഇതോടെ ടിഡിആർഎഫ് വളന്റിയർമാരുടെ നേതൃത്വത്തിൽ നടന്ന പരിശോധനക്കൊടുവിലാണ് യുവാവിനെ കണ്ടെത്തിയത്. തലയ്ക്കും കാലിനും സാരമായി പരിക്കേറ്റ ഇദ്ദേഹത്തെ തിരൂരങ്ങാടി താലൂക്കാശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിലേക്കും മാറ്റി.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു




