Section

malabari-logo-mobile

ശ്രീധരന്‍പിള്ളക്ക് സാഡിസ്റ്റ് മനോഭാവം : കേരളത്തെ തകര്‍ക്കലാണ് ബിജെപിയുടെ ലക്ഷ്യമെന്ന് പിണറായി

HIGHLIGHTS : തിരു കേരളം ഇതുവരെ നേടിയ വികസനനേട്ടൊങ്ങളൊക്കെ ഇല്ലാതാക്കി സംസ്ഥാനത്തെ തകര്‍ക്കാനാണ് ബിജെപിയും സംഘപരിവാറും ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വി...

തിരു കേരളം ഇതുവരെ നേടിയ വികസനനേട്ടൊങ്ങളൊക്കെ ഇല്ലാതാക്കി സംസ്ഥാനത്തെ തകര്‍ക്കാനാണ് ബിജെപിയും സംഘപരിവാറും ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ദേശീയപാത വികസനത്തിനായി ഭൂമി ഏറ്റെടുക്കാനുള്ള 3 എ വിജ്ഞാപനം റദ്ദാക്കണമെന്നുള്ള ബിജെപി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍പിള്ളയുടെ കത്ത് പുറത്ത് വന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ രൂക്ഷവിമര്‍ശനം,

 

ഈ കത്തിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ കേരളത്തില്‍ ദേശീയപാത വികസനം നിര്‍ത്തിവെപ്പിക്കാന്‍ ഇടയായത്. നാട്ടിലെ ജനങ്ങല്‍ ഗതാഗതക്കുരുക്കില്‍ കഴിയട്ടെ എന്ന സാഡിസ്റ്റ് മനോഭാവമാണ് ഇതിലുള്ളത്. അതീവരഹസ്യമായി കത്തയച്ച് വികസനപ്രവര്‍ത്തനങ്ങളെ തടയലാണ് ഇവിടെ സംഭവിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.

sameeksha-malabarinews

കേരളത്തിലെ എല്ലാ മുന്നേറ്റങ്ങളും തകര്‍ക്കുക എന്നതിലൂടെ കേരളത്തെ തകര്‍ക്കുക എന്നതാണ് ബിജെപിയുടെ അജണ്ടയെന്നും ഈ നീക്കങ്ങളെ കേരളജനത ഒറ്റക്കെട്ടായി ചെറുത്തുതോല്‍പ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇതാദ്യമായല്ല കേരളത്തിന്റെ അവകാശങ്ങള്‍ കേന്ദ്രം നിഷേധിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. റെയില്‍വേ സോണ്‍, എയിംസ്, തുടങ്ങിയ ഉദാഹരണങ്ങളും അദ്ദേഹം ചൂണ്ടിക്കാട്ടി. ഓഖി, നിപ്പ, കാലവര്‍ഷക്കെടുതി എന്നിവയുണ്ടായപ്പൊഴല്ലാം ഈ നിഷേധിക്കല്‍ കേരളം നേരിട്ടറിഞ്ഞതാണ്. അര്‍ഹമായത് തന്നില്ലെന്നു മാത്രമല്ല, മറ്റുരാജ്യങ്ങളില്‍ നിന്നുള്ള സഹായമടക്കം തടഞ്ഞ കേന്ദ്രമാണുള്ളതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കേരളത്തെ വര്‍ഗ്ഗീയമായി ധ്രുവീകരിക്കുകയാണ് അവരുടെ ലക്ഷ്യമെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!