Section

malabari-logo-mobile

പരീക്ഷയിലും കസറി കിത്താബിലെ കുട്ടികള്‍

HIGHLIGHTS : അഞ്ചുമാസം മുമ്പ് സംസ്ഥാന സ്‌കൂള്‍ കലോത്സവ വേദിയില്‍ നാടകം കളിക്കാനാകാതെ കണ്ണീരോടെ മറ്റുനാടകങ്ങള്‍ കണ്ടുമടങ്ങിയ കുട്ടികള്‍ കലാകേരളത്തിന്റെ നൊമ്പരമായ...

അഞ്ചുമാസം മുമ്പ് സംസ്ഥാന സ്‌കൂള്‍ കലോത്സവ വേദിയില്‍ നാടകം കളിക്കാനാകാതെ കണ്ണീരോടെ മറ്റുനാടകങ്ങള്‍ കണ്ടുമടങ്ങിയ കുട്ടികള്‍ കലാകേരളത്തിന്റെ നൊമ്പരമായിരുന്നു.
ഇന്ന് അവരിതാ എസ്എസ്എല്‍സി പരീക്ഷയില്‍ ഫുള്‍ എ പ്ലസും വേടിച്ച് അഭിമാനപൂര്‍വ്വം തലയുയര്‍ത്തി പുഞ്ചിരിച്ചു നില്‍ക്കുന്നു.

ഏറെ വിവാദമായ കിത്താബ് എന്ന സ്‌കൂള്‍ നാടകത്തിലഭിനയിച്ച കോഴിക്കോട് മേമുണ്ട ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ത്ഥിനികളായ സിയാന, ദേവനന്ദ, അഭയ്, ദേവാനന്ദ് റിയാ പ്രവീണ്‍, അശ്വിന്‍ എന്നിവരാണ് അഭിമാനാര്‍ഹമായ നേട്ടം കൈവരിച്ചിരിക്കുന്നത്.

sameeksha-malabarinews

സിയാനയും ദേവനന്ദയും അഭയും, ദേവാനന്ദും എല്ലാവിഷയങ്ങളിലും എപ്ലസ് കരസ്ഥമാക്കി. അശ്വിന് 7ഉം, റിയാപ്രവീണിന് 5ഉം എപ്ലസ് ലഭിച്ചു.

നാടകത്തിലുണ്ടായിരുന്ന പത്ത് കുട്ടികളില്‍ ആറുപേരാണ് ഇത്തവണ എസ്എസ്എല്‍സി പരീക്ഷയെഴുതിയത്.

നാടകം അവതരിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഇവര്‍ക്ക് മൂന്ന്മാസത്തോളം ഏറെ ക്ലാസുകള്‍ നഷ്ടപ്പെട്ടിരുന്നു

ഈ കുട്ടികള്‍ അവതരിപ്പിച്ച കിത്താബ് എന്ന നാടകത്തിന് ജില്ലാതലത്തില്‍ ഒന്നാംസമ്മാനം നേടുകയും സംസ്ഥാനകലോത്സവത്തിന് എന്‍ട്രി ലഭിക്കുകയും ചെയ്തിരുന്നു. എന്നാല്‍ മതമൗലികവാദികളുടെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് സംസ്ഥാനത്ത് കളിക്കാതിരിക്കുകയായിരുന്നു.

ഏതായാലും ഈ കുട്ടികള്‍ ജനാധിപത്യകേരളത്തിന് നല്ലൊരു മധുരും തന്നിരിക്കുന്നു. കിത്താബിന്റെ സംവിധായകന്‍ റഫീഖ് മംഗലശ്ശേരി പറഞ്ഞ പോലെ തോറ്റും ജയിച്ചും നീങ്ങുന്നതാണ് ജീവിതമെന്നും, സന്തോഷവും കണ്ണീരും ചേര്‍ന്നതാണ് ജീവിതമെന്നും കുട്ടികള്‍ അറിഞ്ഞ് വളരട്ടെ….

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!