Section

malabari-logo-mobile

50%വിവിപാറ്റ് എണ്ണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളി

HIGHLIGHTS : ദില്ലി: 50ശതമാനം വിവിപാറ്റ് എണ്ണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതി വിധി പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ നല്‍കിയ പുനപരിശോധന...

ദില്ലി: 50ശതമാനം വിവിപാറ്റ് എണ്ണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതി വിധി പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ നല്‍കിയ പുനപരിശോധനാ ഹര്‍ജി സുപ്രീംകോടതി തള്ളി.

50 ശതമാനം വിവിപാറ്റുകള്‍ എണ്ണണമെന്നായിരുന്നു 21 പ്രതിപക്ഷ പാര്‍ട്ടികളുടെ ആവശ്യം. എന്നാല്‍ ഈ ആവശ്യം കോടതി തള്ളുകയായിരുന്നു.

sameeksha-malabarinews

ഈ ആവശ്യം ഉന്നയിച്ച് പ്രതിപക്ഷം നേരത്തെ കോടതിയെ സമീച്ചിരുന്നു. ഇതെതുടര്‍ന്ന് എല്ലാമണ്ഡലങ്ങളിലെയും 5 വിവിപാറ്റ് മെഷീനുകളിലെ രസീതുകള്‍ എണ്ണണമെന്ന് കോടതി തെരഞ്ഞെടുപ്പ് കമ്മീഷനോട് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ഇത് ഒരു ശതമാനമെ ആകുന്നൊള്ളുവെന്നും വോട്ടെടുപ്പിലെ സുതാര്യത ഉറപ്പുവരുത്താന്‍ അമ്പത് ശതമാനം വിവിപാറ്റുകളെങ്കിലും എണ്ണമെന്നുമാണ് പ്രതിപക്ഷം പിന്നീട് ആവശ്യപ്പെട്ടത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!