Section

malabari-logo-mobile

ലോകത്തെ ഏറ്റവും വിലകൂടിയ മയക്കുമരുന്നുമായി കോഴിക്കോട് സ്വദേശി പിടിയില്‍

HIGHLIGHTS : കൊച്ചി ; ആലുവ നഗരത്തിലെ നിശാപാര്‍ട്ടികള്‍ക്ക് ഉന്മാദലഹരി പകരുവാനായി എത്തിച്ച ലോകത്തില ഏറ്റവും വിലപിടിപ്പുള്ളതും വിനാശകാരിയുമായ മാക്‌സ് ജെല്ലി എക്സ്...

കൊച്ചി ; ആലുവ നഗരത്തിലെ നിശാപാര്‍ട്ടികള്‍ക്ക് ഉന്മാദലഹരി പകരുവാനായി എത്തിച്ച ലോകത്തില ഏറ്റവും വിലപിടിപ്പുള്ളതും വിനാശകാരിയുമായ മാക്‌സ് ജെല്ലി എക്സ്റ്റസി എന്നറിയപ്പെടുന്ന ടോപ് വേരിയന്റ് എംഡിഎംഎയുമായി എത്തിയ കോഴിക്കോട് ഫ്രാന്‍സിസ് റോഡ് സ്വദേശി സി.പി വീട്ടില്‍ സവാദ് (27) പിടിയില്‍.

ആലുവ റയില്‍വേ സ്റ്റേഷന്‍ പരിസരത്തു നിന്നും എറണാകുളം എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡിന്റെ പിടിയിലായത് .ഈ ഇനത്തില്‍പ്പെട്ട വെറും 10 ഗ്രാം മയക്കുമരുന്ന് പോലും കൈവശം വെക്കുന്നത് 20 വര്‍ഷം വരെ കഠിന തടവ് അടങ്ങിയ ജയില്‍ ശിക്ഷ കിട്ടാവുന്ന കുറ്റമാണെന്നിരിക്കെ ഇയാളില്‍ നിന്നും പിടിച്ചെടുത്തത് 50 ഗ്രാം MDMA യാണ്.

sameeksha-malabarinews

കുപ്രസിദ്ധനായ മെക്‌സിക്കന്‍ ഡ്രഗ് മാഫിയ തലവന്‍ ഗുസ്മാന്റെ പേരിലാണ് കേരളത്തിലെ ഡ്രഗ് മാഫിയ സംഘത്തില്‍ ഇയാള്‍അറിയപ്പെടുന്നത്. . നൂറ് കിലോ കഞ്ചാവ് കണ്ടെടുക്കുന്നതിന് തുല്യമായ ഗൗരവമുള്ള കുറ്റകൃത്യമാണിത്.ഭൂമിയിലെ ഏറ്റവും വിഷമുള്ള മാക്‌സ് ജെല്ലി ഫിഷിന്റെ പ്രതീകാത്മകമായാണ് ഈ രാസലഹരി മാക്‌സ് ജെല്ലി എക്സ്റ്റസി എന്നറിയപ്പെടുന്നത്. വെറും മൈക്രോഗ്രാം മാത്രം ഉപയോഗിച്ചാല്‍ 48 മണിക്കൂറോളം ഉന്മാദവും അളവും ഉപയോഗക്രമവും പാളിയാല്‍ 48 മണിക്കൂറിനുള്ളില്‍ മരണവും സംഭവിക്കാന്‍ ഇതിന്റെ ഉപയോഗം കാരണമാകും.

ന്യൂജെന്‍ തലമുറയ്ക്ക് ഇപ്പോള്‍ പ്രിയം എല്‍ എസ്ഡി മുതല്‍ മുകളിലേയ്ക്കുള്ള സിന്തറ്റിക് ഡ്രഗുകളാണെന്നും കഞ്ചാവു പോലെയുള്ള കണ്‍ട്രി ഡ്രഗുകള്‍ക്ക് ഇപ്പോള്‍ യുവാക്കള്‍ക്കിടയില്‍ ഡിമാന്റ് കുറവാണെന്നും, ഇപ്പോള്‍ കഞ്ചാവു പോലെയുള്ള നിലവാരം കുറഞ്ഞ മയക്കുമരുന്നുകള്‍ വില്‍ക്കാന്‍ കണ്‍ട്രികളാണെന്നും താന്‍ വര്‍ഷങ്ങള്‍ ആയി ഇത്തരം സിന്തറ്റിക് ഡ്രഗ്‌സ് മാത്രമേ ഉപയോഗിക്കാറുള്ളൂ എന്നും സവാദ് പറഞ്ഞു.

ഏറെക്കാലം വിദേശ രാജ്യങ്ങളില്‍ ജോലി നോക്കിയിരുന്ന സവാദ് ആ ജോലി ഉപേക്ഷിച്ചാണ് മയക്കുമരുന്ന് ബിസിനസ്സിലേക്ക് കാല്‍ വച്ചത് .

ആലുവ കോതമംഗലം ഭാഗങ്ങളില്‍ ഇയാള്‍ സ്ഥിരമായി ഇടപാടുകള്‍് നടത്തി വന്നിരുന്നതായി എക്‌സൈസിനു വിവരം ലഭിച്ചിട്ടുണ്ട്.മയക്കുമരുന്ന് വില്പനയുടെ രഹസ്യ സ്വഭാവം നിലനിര്‍ത്തുന്നതിനായി തീവ്രവാദ ഗ്രൂപ്പുകള്‍ ഉള്‍പ്പെടെയുള്ളവര്‍ ഉപയോഗിച്ചു വരുന്ന ടെലിഗ്രാം മെസ്സേജ് ആപ്പ് ആണ് സവാദ് ഉപയോഗിച്ചിരുന്നത്.. ഇത്തരം രഹസ്യ ആപ്ലിക്കേഷന്‍ ഉപയോഗിച്ചുള്ള ഇടപാടുകള്‍ സംബന്ധിച്ചുള്ള അന്വേഷണം ഏറെ ദുഷ്‌കരമാണെന്ന് എക്‌സൈസ് അറിയിച്ചു.

ഒരാഴ്ചക്കു മുന്‍പ് MDMA പില്‍സും, എല്‍എസ്ഡി സ്റ്റാമ്പുകളുമായി എറണാകുളം എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡിന്റെ പിടിയിലായ യുവാക്കളുടെ ബാംഗ്ലുര്‍ ,ഗോവന്‍ ബന്ധങ്ങളെ കുറിച്ചുള്ള അന്വേഷണങ്ങളില്‍ ബാംഗ്ലൂരില്‍ നിന്നെത്തുന്ന MDMA ബൈപാസ് ഡീലര്‍ കാലിക്കറ്റ് ഗുസ്മാനാണ് എന്ന വിവരം ലഭിച്ചിരുന്നു. ഇതേ ചുറ്റിപ്പറ്റിയുള്ള അന്വേഷണമാണ് എക്‌സൈസിനെ ഇതിലേക്ക് എത്തിച്ചത്. എറണാകുളം എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് ഇന്‍സ്‌പെക്ടര്‍ ജശ്രീരാജ് ,പ്രിവന്റിവ് ഓഫിസര്‍മാരായ രാം പ്രസാദ് ,ജയന്‍ ,സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ എം.എം അരുണ്‍കുമാര്‍, സിദ്ധാര്‍ത്ഥന്‍, പി.എക്‌സ് .റൂബന്‍, രതിഷ്, ഡ്രൈവര്‍ പ്രദീപ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!