എക്സൈസ് സംഘത്തിന് നേരെ ആക്രമണം; യുവാവിനെ അറസ്റ്റ് ചെയ്തു

തിരൂരങ്ങാടി: എക്സൈസ് സംഘത്തെ ആക്രമിച്ച് രക്ഷപ്പെട്ട യുവാവിനെ പൊലിസ് അറസ്റ്റ് ചെയ്തു. ചെറുമുക്ക് കൊടുവാപറമ്പിൽ സഹൽ ഇബ്നു അബ്‌ദുള്ള(30)യെ ആണ് കോട്ടക്കലിൽ നിന്നും തിരുരങ്ങാടി പൊലിസും , താനൂർ ഡാൻസാഫ് സംഘവും ചേർന്ന് കസ്റ്റഡിയിലെടുത്തത്.

കഴിഞ്ഞ ഫെബ്രുവരി 5 ന് ആണ് കേസിനാസ്പദമായ സംഭവം നടന്നത്. സഹൽ ഇബ്നു അബ്‌ദുള്ളയും കൂട്ടാളികളും വലിയതോതിൽ എം.ഡി.എം.എ കൈവശം വെച്ചിട്ടുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ മലപ്പുറത്തുനിന്നും എത്തിയ എക്സൈസ് സ്പെഷൽ സ്ക്വാഡിനെയാണ് കൊടിഞ്ഞി പനക്കത്തായത്ത് വച്ച് ഇവർ ആക്രമിച്ചത്.

ആക്രമണത്തിൽ എക്സൈസ് സംഘത്തിലെ 2 ഉദ്യോഗസ്ഥർക്ക് സാരമായി പരിക്കേറ്റിരുന്നു. സംഭവ ശേഷം സംഘം രക്ഷപ്പെട്ടെങ്കിലും ഇവരിലെ രണ്ടുപേരെ ഫെബ്രുവരി 6 ന് എക്സൈസ് സംഘം പിടികൂടിയിരുന്നു. സഹൽ ഇബ്നു അബ്‌ദുള്ള മൊബൈൽ ഫോൺ ഒഴിവാക്കി ഒളിച്ചു താമസിക്കുകയായിരുന്നു. എന്നാൽ തിങ്കളാഴ്ച കോട്ടക്കൽ വെച്ച് രാത്രി സഹൽ ഇബ്നു അബ്‌ദുള്ളയെ തിരൂരങ്ങാടി പൊലിസ് പിടികൂടിയായിരുന്നു.

കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top