അന്തര്‍ദേശീയം

ഹാഗിയ സോഫിയക്ക് പിറകെ ചോറ മ്യൂസിയവും മുസ്ലീം പള്ളിയാക്കി എര്‍ദോഗാന്‍

ഇസ്താംബൂള്‍:  തുര്‍ക്കിയിലെ പ്രശസ്തമായ പൈതൃക നിര്‍മ്മാണങ്ങളിലൊന്നായ ചോറ മ്യൂസിയം മുസ്ലീം പ്രാര്‍ത്ഥനക്കുള്ള പള്ളിയായി വീണ്ടും തുറന്നുകൊടുക്കും . വെള്ളിയാഴ്ചയാണ് ഈ ഉത്തരവില്‍ തുര്‍ക്കി ഭരണാധികാരി എര്‍ദോഗാന്‍ ഒപ്പു വെച്ചത്. ആഴ്ചകള്‍ക്ക് മുമ്പാണ് സമാനമായ രീതിയില്‍ പ്രശസ്തമായ ഹാഗിയ സോഫിയ മ്യൂസിയവും പള്ളിയാക്കി മാറ്റിയത്. ആറാം നൂറ്റാണ്ടിലാണ് ബൈസന്റൈര്‍ സാമ്രാജ്യത്തിന്റെ ഭരണകാലത്താണ് ചോറ കൃസ്ത്യന്‍ പള്ളി നിര്‍മ്മിച്ചത്. പിന്നീട് പതിനാറാം നൂറ്റാണ്ടില്‍ ഇസ്താംബൂള്‍ പിടിച്ചടക്കിയ  മഹമദ് രണ്ടാമന്‍  ഈ കൃസ്ത്യന്‍ പള്ളി മുസ്ലീം ആരാധനാലയമാക്കി മാറ്റിയത്. പിന്നീട് 1958ല്‍

മലേഷ്യയില്‍ നിലവിലുള്ളതിനേക്കാള്‍ പത്തിരട്ടി ശക്തിയുള്ള കോവിഡ് വൈറസിനെ കണ്ടെത്തി

 കോലാലംപൂര്‍; നിലവിലെ വൈറസിനേക്കാള്‍ പത്ത് മടങ്ങ് ശക്തിയുള്ള കോവിഡ് വൈറസിനെ മലേഷ്യയിലെ ശാസ്ത്രജ്ഞര്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. നിലിവില്‍ കണ്ടുവരുന്ന വൈറസിനേക്കാള്‍ മാരകമാണെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യയില്‍ നിന്നും മലേഷ്യയിലെത്തിയ ഒരാളിലൂടെ പകര്‍ന്നു കിട്ടിയ സംഘത്തിലെ അംഗങ്ങളില്‍ നടത്തിയ പരിശോധനയിലാണ് മാറ്റം സംഭവിച്ച വൈറസിനെ കണ്ടെത്തിയത്. പോസിറ്റീവ് ആയ് 45 കേസുകളില്‍ മൂന്ന് പേര്‍ക്ക് ഈ വൈറസാണ് ബാധിച്ചത് നേരത്തെ യുഎസിലും,യൂറോപ്പിലെ ചില ഭാഗങ്ങളിലും പരവര്‍ത്തനം സംഭവിച്ച ഈ കോവിഡ് വൈറസിന്റെ സാനിധ്യം കണ്ടെത്തിയിരുന്നു. D614G എന്ന പേരിലാണ് ഈ

‘ബിജെപിയും ആര്‍എസ്എസ്സും ഫേസ്ബുക്കിനെ നിയന്ത്രിക്കുന്നു’ രാഹുല്‍ഗാന്ധി

ദില്ലി ; ബിജെപി ഫേസ് ബുക്കിലൂടെ വ്യാജവാര്‍ത്തകളും വിദ്വേഷവും പ്രചരിപ്പിക്കുകയും അത് വോട്ടര്‍മാരകെ സ്വാധീനിക്കാന്‍ ഉപയോഗിക്കുകയും ചെയ്തുവെന്നും രാഹുല്‍ ഗാന്ധി. ബിജെപിയും ആര്‍എസ്എസ്സും വാട്ട്‌സ ആപ്പിനെയും ഫേസ്ബുക്കിനെയും നിയന്ത്രിക്കുന്നുവെന്നാണ് രാഹുല്‍ഗാന്ധ ട്വീറ്റ് ചെയ്തിരിക്കുന്നത്. പ്രകോപനപരമായ വിദ്വേഷ പ്രചരണം നടത്തുന്ന പോസ്റ്റുകളില്‍ നടപടിയെടുക്കാനുള്ള മാനദണ്ഡങ്ങള്‍ ബിജെപി നേതാക്കള്‍ക്ക് വേണ്ടി് മാറ്റുന്നുവെന്ന യു എസ് മാധ്യമമായ വാള്‍സട്രീറ്റ് ജേണലിന്റെ റിപ്പോര്‍ട്ടിന് പിന്നാലെയാണ് രാഹുല്‍ഗാന്ധിയുടെ വിമര്‍ശനം. ബിജെപി നേതാക്കളുടെ നിയമനലംഘനങ്ങള്‍ ശിക്ഷിക്കുന്നത് രാജ്യത്തെ കമ്പനിയുടെ ബിസിനസ് സ്ാധ്യതകളെ തകര്‍ക്കുമെന്ന് ഫേസ് ബുക്ക്

ശ്രീരാമന്‍ ഇന്ത്യക്കാരനല്ല, അയോധ്യ നേപ്പാളിലാണെന്ന് നേപ്പാള്‍ പ്രധാനമന്ത്രി കെ.പി ശര്‍മ

അതിര്‍ത്തിയില്‍ ഇന്ത്യയുമായി അസ്വാരസ്യങ്ങള്‍ നിലനില്‍ക്കെ ഏറെ വിവാദപരമായ പ്രസ്താവനയുമായി നേപ്പാള്‍ പ്രധാനമന്ത്രി കെപി ശര്‍മ ഒലി. ശ്രീരാമന്‍ ഇന്ത്യക്കാരനല്ലെന്നും നേപ്പാളിയാണെന്നും, അയോധ്യ ഉത്തര്‍പ്രദേശിലല്ലെന്നും, നേപ്പാളിലെ ബാല്‍മീകി ആശ്രമത്തിനടുത്താണെന്നുമാണ് ഒലി പറഞ്ഞു. നേപ്പാളി മാധ്യമങ്ങളെ ഉദ്ധരിച്ച് എഎന്‍ഐ ആണ് വാര്‍ത്ത ട്വീറ്റ് ചെയ്തിരിക്കുന്നത്. ബാല്‍മീകി ആശ്രം തെക്കന്‍ നേപ്പാളിലെ ഇന്ത്യന്‍ അതിര്‍ത്തി പങ്കിടുന്ന തോറി എന്ന ജില്ലയിലാണ്. നേപ്പാളി കവിയായിരുന്ന ബാണഭക്തയുടെ അനുസ്മരണചടങ്ങിലാണ് നേപ്പാള്‍ പ്രധാനമന്ത്രിയുടെ പ്രസ്താവന. 1814ല്‍ ജനിച്ച ബാണഭക്തയാണ് വാല്‍മീകി രാമായണം നേപ്പാളി ഭാഷയിലേക്ക് വിവര്‍ത്തനം

സുഡാനില്‍ മതം ഉപേക്ഷിക്കുന്നവര്‍ക്ക് വധശിക്ഷ നല്‍കുന്ന നിയമം റദ്ദാക്കി: സ്ത്രീകള്‍ക്ക് ചേലാകര്‍മ്മമില്ല

രാജ്യത്ത് നിലവിലുള്ള ഇസ്ലാമിക ക്രിമിനല്‍ നിയമങ്ങളില്‍ വ്യാപകമായ പരിഷ്‌ക്കാരങ്ങള്‍ വരുത്തി ആഫ്രിക്കന്‍ രാജ്യമായ സുഡാന്‍. സുഡാനില്‍ മതവിശ്വാസം ഉപേക്ഷിക്കുന്നവര്‍ക്ക് നിലവില്‍ വധശിക്ഷയാണ് നല്‍കാറ്. ഇതടക്കം നിരവധി നിയമങ്ങളാണ് റദ്ദാക്കുകയും, പരിഷ്‌ക്കരിക്കുകയും ചെയ്തത്. മനുഷ്യാവകാശങ്ങളെ ലംഘിക്കുന്ന എല്ലാ നിയമങ്ങളും പിന്‍വലിക്കുകയാണെന്ന് സുഡാന്‍ നിയമ മന്ത്രി നസ്‌റിദ്ദീന്‍ അബ്ദുല്‍ ബരി വ്യക്തമാക്കി. പുതിയ പരിഷ്‌ക്കാരമനുസരിച്ച് സത്രീകള്‍ക്ക് കുടംബത്തിലെ ആണുങ്ങളുടെ അനുമതിയില്ലാതെ തന്നെ തങ്ങളുടെ കുട്ടികളുമൊന്നിച്ച് വീടിന് പുറത്ത് പോകാം. സ്ത്രീകള്‍ക്കിടയില്‍ നിര്‍ബന്ധിത ചേലാകര്‍മ്മം വ്യാപകമായ രാജ്യമാണ് സുഡാന്‍. ഇത് പുതിയ

കേരളത്തിന് അംഗീകാരം : യുഎന്‍ വേദിയില്‍ ആരോഗ്യമന്ത്രി കെകെ ശൈലജ

കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ കേരളത്തിന്റെ മികവിന് ഐക്യരാഷ്ട്രസഭയുടെ അംഗീകാരം. ഐക്യരാഷ്ട്രസഭയുെ പൊതസേവനദിനത്തോടനുബംന്ധിച്ച് നടത്തിയ വെബ്‌നാറില്‍ കേരളത്തിന്റെ ആരോഗ്യമന്ത്രി കെകെ ശൈലജയും പങ്കെടുത്തു. ഐക്യരാഷ്ട്രസഭ സക്രട്ടറി ജനറില്‍ അന്റോണിയോ ഗുട്ടെറസ്, ജനറില് അസംബ്ലി പ്രസിഡന്റ് ജിജ്ജനി മുഹമ്മദ് ബന്ദെ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിപാടി. ഈ വെബ്‌നാറില്‍ ലോകത്തെ വിവിധ ഭാഗങ്ങളില്‍ നിന്നുമുളള മികച്ച കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തിയവരും പങ്കെടുത്തു. മാഹാമാരിയും പൊതുസേവനവും എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ചയില്‍ കേരളം പാവപ്പെട്ടവരും ദുര്‍ബലരുമായ ആളുകളുടെ സുരക്ഷിതത്വം ഉറപ്പാക്കാന്‍ നടത്തിയ പ്രവര്‍ത്തനങ്ങളെ

ഗാല്‍വാന്‍ സംഘര്‍ഷത്തില്‍ ചൈനീസ് കമാന്റര്‍ കൊല്ലപ്പെട്ടു

ലഡാക്ക് : ഗല്‍വാന്‍ താഴ്‌വരയില്‍ കഴിഞ്ഞദിവസം രാത്രിയില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ ചൈനീസ് കമാന്ററും കൊല്ലപ്പെട്ടു. വാര്‍ത്താ എജന്‍സിയായ എഎന്‍ഐ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇന്ത്യന്‍ സൈന്യവുമായുണ്ടായ സംഘര്‍ഷത്തില്‍ നാല്‍പ്പതിലധികം ചൈനീസ് പട്ടാളക്കാര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. ചൈന ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. സംഘര്‍ഷത്തില്‍ അപകടം പറ്റിയിട്ടുണ്ടെന്ന് ചൈനീസ് സൈനിക വ്യക്താവ് പറയുമ്പോഴും മരണത്തെ കുറിച്ച് സ്ഥിരീകരണമില്ല. 20ഓളം ഇന്ത്യന്‍ പട്ടാളക്കാരാണ് ഈ സംഘര്‍ഷത്തില്‍ വീരമൃത്യു വരിച്ചത്. ഇതിനിടെ ശ്രീനഗര്‍-ലേ ദേശീയപാതയിലൂടെ പൊതുജനങ്ങള്‍ക്ക് ഗതാഗതം നിരോധിച്ചിട്ടുണ്ട.്

ദുബായില്‍ നിന്നുള്ള പ്രത്യേക വിമാനം ഇന്ന് കരിപ്പൂരിലെത്തും

178 പ്രവാസികള്‍ തിരിച്ചെത്തുമെന്ന് വിവരം photo file കോഴിക്കോട് : ദുബായില്‍ നിന്നുള്ള ഐ.എക്സ് – 344 എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം ഇന്ന് രാത്രി 8.40 ന് കരിപ്പൂരിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു. സംസ്ഥാനത്തെ എട്ട് ജില്ലകളില്‍ നിന്നും മാഹിയില്‍ നിന്നുമായി 178 പ്രവാസികള്‍ തിരിച്ചെത്തുമെന്നാണ് വിവരം. എല്ലാ സുരക്ഷാമാനദണ്ഡങ്ങളും പാലിച്ച് ഇവരെ സ്വീകരിക്കാനുള്ള തയ്യാറെടുപ്പുകള്‍ ആരംഭിച്ചതായി ജില്ലാകലക്ടറുടെ ചുമതലയുള്ള എ.ഡി.എം. എന്‍.എം. മെഹറലി അറിയിച്ചു. പ്രത്യേക പരിഗണനയിലുള്ള യാത്രക്കാരെ വീടുകളിലേക്ക് കൊണ്ടുപോകാനെത്തുന്ന വാഹനങ്ങള്‍ മാത്രമെ വിമാനത്താവളത്തിനകത്തേയ്ക്ക് പ്രവേശിപ്പിക്കൂ.

കൊറോണ പ്രതിരോധം: ആല്‍പ്‌സിനെ പുതച്ച് ഇന്ത്യന്‍ പതാകയും

ജനീവ:  കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ ഇന്ത്യ നടത്തുന്ന പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് ആല്‍പ്‌സ് പര്‍വതത്തില്‍ ഇന്ത്യയുടെ ദേശീയ പതാക തെളിഞ്ഞു. സ്വിറ്റ്‌സര്‍ലാന്റ് ആണ് ഇന്ത്യയുടെ ത്രിവര്‍ണ്ണപതാക ആല്‍പ്‌സിലെ പ്രശസ്ത കൊടുമുടിയായ മാറ്റര്‍ഹോണില്‍ ദീപാലങ്കാരം ഉപയോഗിച്ച് തെളിയിച്ചത്. ഇന്ത്യന്‍ ജനതക്ക് പ്രത്യാശയും കരുത്തും ആശംസിച്ചുകൊണ്ടാണ് സിറ്റസര്‍ലാന്റിലെ പ്രമുഖ ദീപാലങ്കാര കലാകാരനായ ഗെറി ഹോഫ്‌സറ്ററുടെ നേതൃത്വത്തില്‍ വെളിച്ചം കൊണ്ട് പതാക പുതച്ചത്. ഇറ്റലിക്കും സ്വിറ്റ്‌സര്‍ലാന്‍ഡിനുമിടയിലുള്ള മാററര്‍ഹോണ്‍ കൊടുമുടി 4,478 മീറ്റര്‍ ഉയരമാണ് ഉള്ളത്. ഈ ചിത്രം ഇന്ത്യന്‍പ്രധാനമന്ത്രി നരേന്ദ്രമോദി ട്വീറ്റ്‌ചെയ്തിട്ടുണ്ട്.

error: Content is protected !!
Scroll to Top