Section

malabari-logo-mobile

മലേഷ്യയില്‍ നിലവിലുള്ളതിനേക്കാള്‍ പത്തിരട്ടി ശക്തിയുള്ള കോവിഡ് വൈറസിനെ കണ്ടെത്തി

HIGHLIGHTS :  കോലാലംപൂര്‍; നിലവിലെ വൈറസിനേക്കാള്‍ പത്ത് മടങ്ങ് ശക്തിയുള്ള കോവിഡ് വൈറസിനെ മലേഷ്യയിലെ ശാസ്ത്രജ്ഞര്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. നിലിവില്‍ കണ്ടുവ...

 കോലാലംപൂര്‍; നിലവിലെ വൈറസിനേക്കാള്‍ പത്ത് മടങ്ങ് ശക്തിയുള്ള കോവിഡ് വൈറസിനെ മലേഷ്യയിലെ ശാസ്ത്രജ്ഞര്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. നിലിവില്‍ കണ്ടുവരുന്ന വൈറസിനേക്കാള്‍ മാരകമാണെന്നാണ് റിപ്പോര്‍ട്ട്.

ഇന്ത്യയില്‍ നിന്നും മലേഷ്യയിലെത്തിയ ഒരാളിലൂടെ പകര്‍ന്നു കിട്ടിയ സംഘത്തിലെ അംഗങ്ങളില്‍ നടത്തിയ പരിശോധനയിലാണ് മാറ്റം സംഭവിച്ച വൈറസിനെ കണ്ടെത്തിയത്. പോസിറ്റീവ് ആയ് 45 കേസുകളില്‍ മൂന്ന് പേര്‍ക്ക് ഈ വൈറസാണ് ബാധിച്ചത്

sameeksha-malabarinews

നേരത്തെ യുഎസിലും,യൂറോപ്പിലെ ചില ഭാഗങ്ങളിലും പരവര്‍ത്തനം സംഭവിച്ച ഈ കോവിഡ് വൈറസിന്റെ സാനിധ്യം കണ്ടെത്തിയിരുന്നു. D614G എന്ന പേരിലാണ് ഈ കൊറോണ വൈറസ് അറിയപ്പെടുന്നത്.

മലേഷ്യയിലെ ഹെല്‍ത്ത് ഡയറക്ടര്‍ ജനറല്‍ നൂര്‍ ഹിഷാം അബ്ദുള്ളയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!