Section

malabari-logo-mobile

ഹാഗിയ സോഫിയക്ക് പിറകെ ചോറ മ്യൂസിയവും മുസ്ലീം പള്ളിയാക്കി എര്‍ദോഗാന്‍

HIGHLIGHTS : ഇസ്താംബൂള്‍:  തുര്‍ക്കിയിലെ പ്രശസ്തമായ പൈതൃക നിര്‍മ്മാണങ്ങളിലൊന്നായ ചോറ മ്യൂസിയം മുസ്ലീം പ്രാര്‍ത്ഥനക്കുള്ള പള്ളിയായി വീണ്ടും തുറന്നുകൊടുക്കും . വെ...

ഇസ്താംബൂള്‍:  തുര്‍ക്കിയിലെ പ്രശസ്തമായ പൈതൃക നിര്‍മ്മാണങ്ങളിലൊന്നായ ചോറ മ്യൂസിയം മുസ്ലീം പ്രാര്‍ത്ഥനക്കുള്ള പള്ളിയായി വീണ്ടും തുറന്നുകൊടുക്കും . വെള്ളിയാഴ്ചയാണ് ഈ ഉത്തരവില്‍ തുര്‍ക്കി ഭരണാധികാരി
എര്‍ദോഗാന്‍ ഒപ്പു വെച്ചത്. ആഴ്ചകള്‍ക്ക് മുമ്പാണ് സമാനമായ രീതിയില്‍ പ്രശസ്തമായ ഹാഗിയ സോഫിയ മ്യൂസിയവും പള്ളിയാക്കി മാറ്റിയത്.

ആറാം നൂറ്റാണ്ടിലാണ് ബൈസന്റൈര്‍ സാമ്രാജ്യത്തിന്റെ ഭരണകാലത്താണ് ചോറ കൃസ്ത്യന്‍ പള്ളി നിര്‍മ്മിച്ചത്. പിന്നീട് പതിനാറാം നൂറ്റാണ്ടില്‍ ഇസ്താംബൂള്‍ പിടിച്ചടക്കിയ  മഹമദ് രണ്ടാമന്‍  ഈ കൃസ്ത്യന്‍ പള്ളി മുസ്ലീം ആരാധനാലയമാക്കി മാറ്റിയത്. പിന്നീട് 1958ല്‍ ഇത് ഒരു മ്യൂസിയമായി പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തു.

sameeksha-malabarinews

ചോറാ മ്യൂസിയം പള്ളിയാക്കാനുള്ള തുര്‍ക്കിയുടെ തീരുമാനത്തിനെതിരെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്നുകഴിഞ്ഞു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!