Section

malabari-logo-mobile

തിരൂരങ്ങാടിയില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന രണ്ട് പേര്‍ മരിച്ചു

HIGHLIGHTS : തിരൂരങ്ങാടി: ചെമ്മാട്-കക്കാട് റോഡിലെ പിഎസ്എംഒ കോളേജിന് സമീപം തൂക്കുമരത്ത് ലോറിയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന സ്‌കൂട്ടര്‍ യാത്രക്കാരനടക്കം ...

തിരൂരങ്ങാടി: ചെമ്മാട്-കക്കാട് റോഡിലെ പിഎസ്എംഒ കോളേജിന് സമീപം തൂക്കുമരത്ത് ലോറിയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന സ്‌കൂട്ടര്‍ യാത്രക്കാരനടക്കം രണ്ട് പേര്‍ മരിച്ചു.

പൊന്‍മള പള്ളിപ്പടി സ്വദേശി പരേതനായ കണ്ടംകുളം ചിന്നയുടെ മകന്‍ രാജന്‍(60), ചെമ്മാട് സ്വദേശി പറമ്പന്‍ ഹംസ (63) എന്നിവരാണ് മരിച്ചത്.
വ്യാഴാഴ്ച ഉച്ചയ്്ക്ക് 12.30-തോടെയായിരുന്നു അപകടം. ലോറി രണ്ട് സ്‌കൂട്ടറുകളില്‍ ഇടിച്ച് മൂന്നുപേര്‍ക്ക് പരിക്കേറ്റിരുന്നു. പരിക്കേറ്റ് കോട്ടയ്ക്കലിലെ സ്വകാര്യആശുപത്രിയില്‍ ചികിത്സയിലായിരിക്കെ വെള്ളിയാഴ്ച വൈകുന്നേരമാണ് രാജന്‍ മരിച്ചത്. ഹംസ ഇന്ന് പുലര്‍ച്ചെയുമാണ് മരണപ്പെട്ടത്. ഇദ്ദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു

sameeksha-malabarinews

രാജന്‍ ചെമ്മാട് കാര്‍ ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു ഭാര്യ: സരോജിനി.
മക്കള്‍: രമ്യ, രജിത, രഞ്ജിത്ത്.
മരുമക്കള്‍: രാജേഷ് കാടാമ്പുഴ, ശ്രീജിത്ത് വളാഞ്ചേരി

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!