ഫഹദ് ഫാസിലിന്റെ ‘സി യു സൂണ്‍’ ആമസോണ്‍ പ്രൈമില്‍ റിലീസിനൊരുങ്ങുന്നു

ഫഹദ് ഫാസില്‍ കേന്ദ്രകഥാപാത്രമാകുന്ന സി യു സൂണ്‍ ആമസോണ്‍ പ്രൈം വഴി റിലീസിനൊരുങ്ങുന്നു. ടേക്ക് ഓഫ് ഫെയിം മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഫഹദിനെ കൂടാതെ റോഷന്‍ മാത്യു, ദര്‍ശന രാജേന്ദ്രന്‍(കവന്‍, വൈറസ്) തുടങ്ങിയവരും പ്രധാന വേഷത്തിലെത്തുന്നു.

ലോക്ക്ഡൗണ്‍ കാലത്തെ കര്‍ശനമായ നിയന്ത്രണങ്ങള്‍ക്കിടിയില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാണ് ഇതിന്റെ ചിത്രീകരണം നടത്തിയതെന്നതാണ് ഈ സിനിമയുടെ പ്രത്യേകത

വീഡിയോയില്‍ ആത്മഹത്യ കുറിപ്പ് തയ്യാറാക്കി കാണാതാകുന്ന ഒരു പ്രതിശ്രുതവരനെ കണ്ടെത്താന്‍ കേരളത്തില്‍ നിന്നും ദുബൈയിലെത്തുന്ന ഒരു സോഫ്റ്റ് വെയര്‍ എഞ്ചിനിയറുടെ അന്വേഷണത്തിലൂടെയാണ് സിനിമ മുന്നോട്ട് സഞ്ചരിക്കുന്നത്.

സെപ്റ്റംബര്‍ ഒന്നിന് ആമസോണ്‍ പ്രൈം വഴി ചിത്രം റിലീസ് ചെയ്യും.
ചിത്രത്തിന്റെ റി്‌ലീസിനെ കുറിച്ച് ഫഹദ് തന്റെ ഫേസ് ബുക്ക് വാളില്‍ കുറിച്ചിരിക്കുന്നത് This Onam, we have something special for you! Stay Home. Stay Safe :).
#CUSoonOnPrime premiering on September 1, on @PrimeVideoIN

Share news
error: Content is protected !!
Scroll to Top