കാലിക്കറ്റ് സർവകലാശാല വാർത്തകൾ; ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷാഫലം

ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷാഫലം

വിദൂര വിഭാഗം അഞ്ചാം സെമസ്റ്റർ ബി.എ., ബി.എ. അഫ്സൽ – ഉൽ – ഉലമ, ബി.എസ് സി. മാത്തമാറ്റിക്സ്, കൗൺസിലിങ് സൈക്കോളജി, ബി.എം.എം.സി. ( CCSS – UG – 2011 മുതൽ 2013 വരെ പ്രവേശനം ) ഏപ്രിൽ 2021 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് മെയ് 11 വരെ അപേക്ഷിക്കാം. ലിങ്ക് ഏപ്രിൽ 21 മുതൽ ലഭ്യമാകും.

ഇന്റേൺഷിപ്പ്, പ്രോജക്ട് വിലയിരുത്തൽ

ആറാം സെമസ്റ്റർ ബി.വോക്. ഒപ്‌റ്റോമെട്രി ആന്റ് ഒഫ്താൽമോളജിക്കൽ ടെക്‌നിക്‌സ് ഏപ്രിൽ 2026 പരീക്ഷയുടെ ഇന്റേൺഷിപ്പ്, പ്രോജക്ട് വിലയിരുത്തൽ ഏപ്രിൽ 21-ന് നടക്കും. കേന്ദ്രം : എം.ഇ.എസ്. കേവിയം കോളേജ് വളാഞ്ചേരി. 

പരീക്ഷ

ഒന്നാം സെമസ്റ്റർ ബി.പി.എഡ്. ( 2023 പ്രവേശനം മുതൽ ) നവംബർ 2025 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾ മെയ് 08-ന് തുടങ്ങും.

സർവകലാശാലാ എഞ്ചിനീയറിങ് കോളേജിലെ ( ഐ.ഇ.ടി. ) ആറാം സെമസ്റ്റർ ബി.ടെക്. (2020 മുതൽ 2023 വരെ പ്രവേശനം) ഏപ്രിൽ 2026 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾ മെയ് 14-ന് തുടങ്ങും.

ആറാം സെമസ്റ്റർ ബി.ആർക്. ( 2016, 2017 മുതൽ 2021 വരെ പ്രവേശനം ) ഏപ്രിൽ 2026, ( 2022, 2023 പ്രവേശനം ) മെയ് 2026 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾ മെയ് 19-ന് തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റിൽ.

Share news
error: Content is protected !!
Scroll to Top