എംബിഎ (ഡിസാസ്റ്റർ മാനേജ്മെന്റ്) കോഴ്സിന് അപേക്ഷിക്കാം

ഇൻസ്റ്റിറ്റ്യുട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ് ഇന്ത്യയിലെ ആദ്യ എ.ഐ.സി.ടി.ഇ. അംഗീകൃത എംബിഎ (ഡിസാസ്റ്റർ മാനേജ്മെന്റ്) പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. അംഗീകൃത സർവകലാശാലയിൽ നിന്നും ഏതെങ്കിലും വിഷയത്തിലെ ബിരുദത്തിൽ 50 ശതമാനം മാർക്ക് നേടിയവർക്കും അവസാന വർഷം വിദ്യാർഥികൾക്കും അപേക്ഷിക്കാം. സംവരണ വിഭാഗങ്ങൾക്ക് നിയമാനുസൃത ഇളവുകൾ ബാധകമാണ്.

പ്രവേശന പരീക്ഷയായി കെ-മാറ്റ്, സി-മാറ്റ് അല്ലെങ്കിൽ CAT യോഗ്യത ഉണ്ടായിരിക്കണം. ഇൻസ്റ്റിറ്റ്യൂട്ട് നടത്തുന്ന എൻട്രൻസ് പരീക്ഷയുടെയും ഇന്റർവ്യൂ, ഗ്രൂപ്പ് ഡിസ്കഷൻ എന്നിവയുടെയും അടിസ്ഥാനത്തിലാണ് അഡ്മിഷൻ ലഭിക്കുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മെയ് 14. അപേക്ഷിക്കുന്നതിനായി www.ildm.kerala.gov.in സന്ദർശിക്കുക. ഫോൺ: 8547610005.

Share news
error: Content is protected !!
Scroll to Top