ജീവനക്കാരന് കോവിഡ്; കണ്ണമംഗലം പഞ്ചായത്ത് ഓഫീസ് അടച്ചു

വേങ്ങര : ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ മലപ്പുറം കണ്ണമംഗലം ഗ്രാമപഞ്ചായത്ത് ഓഫീസ് പത്ത് ദിവസത്തേക്ക് അടച്ചു.

ഈ ഓഫീസിലെ ജീവനക്കാരോടും, ഓഫീസില്‍ ഇടപഴകയവര്‍ എന്നിവരോടല്ലാം സ്വയം നിരീക്ഷണത്തില്‍ പോകാന്‍ ആരോഗ്യവകുപ്പ് നിര്‍ദ്ദേശിച്ചു.

പഞ്ചായത്തില്‍ വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അപേക്ഷ നല്‍കിയവരും, അത്യാവിശ്യ സേവനങ്ങള്‍ക്ക് അപേക്ഷ നല്‍കിയവരും, ബന്ധപ്പെട്ട രേഖകള്‍ സ്വയം സാക്ഷ്യപ്പെടുത്തി പഞ്ചായത്ത് ഓഫീസിന് മുന്നില്‍ സ്ഥാപിച്ച പെട്ടിയില്‍ നിക്ഷേപിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.

Share news
error: Content is protected !!
Scroll to Top