ലോക്‌സ് ആജ്ഞലിസ്: പ്രശസ്ത ഹോളിവുഡ് നടന്‍ ചാഡ്‌വിക് ബോസ്മാന്‍(43) അന്തരിച്ചു. ബ്ലാക്ക് പാന്തര്‍ സിനമയിലെ നായകവേഷത്തിലൂടെ ആരാധകരുടെ മനസില്‍ ഇടം നേടിയ താരത്തിന്റെ വിയോഗം ലോകമൊട്ടാകെയുള്ള ആരാധകരെ ദുഖഃത്തിലാഴ്ത്തി. ലോക്‌സ് ആഞ്ജലിസ്സിലെ സ്വവസതില്‍ വെച്ചായിരുന്നു അന്ത്യം. കുടലിലെ ക്യാന്‍സര്‍ ബാധയെ തുടര്‍ന്ന് ഏറെനാളായി ചികിത്സയിലായിരുന്നു ബോസ്മാന്‍.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
2016 ല്‍ പുറത്തിറങ്ങിയ ബ്ലാക്ക് പാന്തര്‍ എന്ന സിനിമയിലെ നായക കഥാപാത്രത്തിലൂടെയാണ് താരമായി ഉയരുന്നത്. നാലവര്‍ഷം മുന്‍പാണ് അദേഹം ക്യാന്‍സര്‍ ബാധിതനായത്. എന്നാല്‍ അക്കാര്യം പൊതുസമൂഹം അറിഞ്ഞിരുന്നില്ല. ഫ്രം മാര്‍ഷല്‍ ടു ഡ ഫൈവ് ബ്ലഡ്‌സ്, ഓഗസ്റ്റ് വില്‍സണ്‍സ് മാ റെയ്‌നീസ് ബ്ലാക്ക് ബോട്ടം തുടങ്ങി നിരവധി ചിത്രങ്ങളില്‍ ക്യാന്‍സര്‍ ബാധിതനായിരിക്കെ തന്നെ അഭിനയിച്ചിരുന്നു.


ഡ്രാഫ്റ്റ് ഡേ, ക്യാപ്റ്റന്‍ അമേരിക്ക, ഗെറ്റ് അപ്, മാര്‍ഷല്‍, 21 ബ്രിഡ്ജസ് തുടങ്ങി നിരവധി ചിത്രങ്ങളില്‍ ചാഡ്‌വിക് അഭിനയിച്ചിട്ടുണ്ട്.