അവധി ദിവസങ്ങളുടെ മറവില്‍ നടക്കുന്ന മണ്ണെടുപ്പും നിലം നികത്തലും തടയാന്‍ പ്രത്യേക സ്‌ക്വാഡ്

മലപ്പുറം ; തുടര്‍ച്ചയായ അവധി ദിനങ്ങളുടെ മറവില്‍ നടക്കാനിടയുള്ള അനധികൃത നിലം നികത്തലും മണ്ണെടുപ്പും പുഴ മണല്‍ ഖനനവും,കരിങ്കല്ല് / ചെങ്കല്ല് ഖനനവും, കടത്തലും തടയുന്നതിന് ജില്ലാ തലത്തിലും താലൂക്ക് / വില്ലേജ് തലങ്ങളിലും സ്‌ക്വാഡുകള്‍ രൂപീകരിച്ചു. ഓണമടക്കുമുള്ള ആഘോഷങ്ങളുടെ ഭാഗമായാണ് തുടര്‍ച്ചയായ അവധി വരുന്നത്.
കോവിഡിന്റെ പശ്ചാത്തലത്തില്‍ ഉദ്യോഗസ്ഥര്‍ മറ്റുജോലികളില്‍ ഏര്‍പ്പെടുന്നതുമൂലം ജില്ലയിലെ പ്രധാന നദികളിലെല്ലാം അനധികൃത മണല്‍ഖനനം വ്യാപകമായിരുന്നു.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

നിയമ ലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ അറിയിക്കുക.. ജില്ലാതല കണ്‍ട്രോള്‍ റൂം നമ്പര്‍
0483 2736 320

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •