‘ബിജെപിയും ആര്‍എസ്എസ്സും ഫേസ്ബുക്കിനെ നിയന്ത്രിക്കുന്നു’ രാഹുല്‍ഗാന്ധി

ദില്ലി ; ബിജെപി ഫേസ് ബുക്കിലൂടെ വ്യാജവാര്‍ത്തകളും വിദ്വേഷവും പ്രചരിപ്പിക്കുകയും അത് വോട്ടര്‍മാരകെ സ്വാധീനിക്കാന്‍ ഉപയോഗിക്കുകയും ചെയ്തുവെന്നും രാഹുല്‍ ഗാന്ധി. ബിജെപിയും ആര്‍എസ്എസ്സും വാട്ട്‌സ ആപ്പിനെയും ഫേസ്ബുക്കിനെയും നിയന്ത്രിക്കുന്നുവെന്നാണ് രാഹുല്‍ഗാന്ധ ട്വീറ്റ് ചെയ്തിരിക്കുന്നത്.

പ്രകോപനപരമായ വിദ്വേഷ പ്രചരണം നടത്തുന്ന പോസ്റ്റുകളില്‍ നടപടിയെടുക്കാനുള്ള മാനദണ്ഡങ്ങള്‍ ബിജെപി നേതാക്കള്‍ക്ക് വേണ്ടി് മാറ്റുന്നുവെന്ന യു എസ് മാധ്യമമായ വാള്‍സട്രീറ്റ് ജേണലിന്റെ റിപ്പോര്‍ട്ടിന് പിന്നാലെയാണ് രാഹുല്‍ഗാന്ധിയുടെ വിമര്‍ശനം.

ബിജെപി നേതാക്കളുടെ നിയമനലംഘനങ്ങള്‍ ശിക്ഷിക്കുന്നത് രാജ്യത്തെ കമ്പനിയുടെ ബിസിനസ് സ്ാധ്യതകളെ തകര്‍ക്കുമെന്ന് ഫേസ് ബുക്ക് എക്‌സിക്യൂട്ടീവ് പറഞ്ഞതായും വാള്‍സട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഇതിന് പിന്നാലെ ശശി തരൂരും വിമര്‍ശനവുമായി രംഗത്തെത്തി.

Share news
error: Content is protected !!
Scroll to Top