Section

malabari-logo-mobile

മലപ്പുറത്ത് ഇന്നും 200ലധികം പേര്‍ക്ക് കോവിഡ്; 82 പേര്‍ക്ക് രോഗമുക്തി

HIGHLIGHTS : സമ്പര്‍ക്കത്തിലൂടെ 212 പേര്‍ക്ക് വൈറസ്ബാധ രോഗബാധിതരായി ചികിത്സയില്‍ 2,129 പേര്‍ ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത് 4,903 പേര്‍ക്ക് 1,239 പേര്‍ക്ക് കൂട...

മലപ്പുറം ജില്ലയില്‍ ഇന്ന് 221 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു. 212 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായത്. ഇതില്‍ 12 ആരോഗ്യ പ്രവര്‍ത്തകരുള്‍പ്പെടെ 26 പേര്‍ ഉറവിടമറിയാതെയും 186 പേര്‍ നേരത്തെ രോഗബാധിതരായവരുമായി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയുമാണ് രോഗബാധിതരായത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ രണ്ട് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരും ശേഷിക്കുന്ന ഏഴ് പേര്‍ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരുമാണ്. വൈറസ് ബാധിതര്‍ ക്രമാതീതമായി വര്‍ധിക്കുന്ന സാഹചര്യത്തില്‍ ആരോഗ്യ ജാഗ്രത കര്‍ശനമായി ഉറപ്പാക്കണമെന്നും ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശങ്ങള്‍ പൂര്‍ണ്ണമായും പാലിക്കണമെന്നും ജില്ലാ കലക്ടര്‍ അഭ്യര്‍ത്ഥിച്ചു. അതിനിടെ ജില്ലയില്‍ 82 പേര്‍ വിദഗ്ധ ചികിത്സക്ക് ശേഷം ഇന്ന് രോഗമുക്തരായി. ഇതുവരെ 2,833 പേരാണ് വിദഗ്ധ ചികിത്സക്ക് ശേഷം രോഗമുക്തരായി വീടുകളിലേക്ക് മടങ്ങിയത്.

ഉറവിടമറിയാതെ രോഗബാധ സ്ഥിരീകരിച്ചവര്‍

sameeksha-malabarinews

മഞ്ചേരി സ്വദേശി (24), മൊറയൂര്‍ സ്വദേശിനി (38), തിരൂര്‍ സ്വദേശി (14), ചേന്നര സ്വദേശിനി (20), മംഗലം സ്വദേശിനി (23), വെട്ടം സ്വദേശി (46), പുലാമന്തോള്‍ സ്വദേശി (നാല്), താനൂര്‍ സ്വദേശി (80), വാണിയമ്പലം സ്വദേശി സ്വദേശിനി (52), കിഴിശ്ശേരി പാലക്കാട് സ്വദേശി (70), പുലാമന്തോള്‍ സ്വദേശി (നാല്), പെരിന്തല്‍മണ്ണ സ്വദേശിനി (30), ചെരക്കാപ്പറമ്പ് സ്വദേശിനി (25), ഒതളൂര്‍ സ്വദേശി (27).

രോഗബാധിതരായ ആരോഗ്യ പ്രവര്‍ത്തകര്‍

പൂക്കോട്ടൂര്‍ സ്വദേശി (29), ആലത്തിയൂര്‍ സ്വദേശിയായ ഡോക്ടര്‍ (58), എടപ്പാള്‍ അയിലക്കാട് സ്വദേശിനി (42), പാതായിക്കര സ്വദേശിനി (55), മഞ്ചേരി മേലാക്കത്ത് താമസിക്കുന്ന ഡോക്ടര്‍ 24 വയസുകാരന്‍, പറപ്പൂര്‍ സ്വദേശിയായ ഡോക്ടര്‍ (23), കൊല്ലം സ്വദേശിയായ ഡോക്ടര്‍ (24), ആലിപ്പറമ്പിലെ ആരോഗ്യ പ്രവര്‍ത്തകരായ 41 വയസുകാരി, 38 വയസുകാരി, 39 വയസുകാരി, 30 വയസുകാരി, 49 വയസുകാരി.

നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചവര്‍

തുവ്വൂര്‍ – ഒന്ന്
ചമ്രവട്ടം – ഒന്ന്
മാറഞ്ചേരി – രണ്ട്
അരിപ്ര – ഒന്ന്
മൂന്നിയൂര്‍ – രണ്ട്
തിരൂരങ്ങാടി – ആറ്
തിരൂര്‍ – ഒന്ന്
വെളിമുക്ക് – ഒന്ന്
പെരുവെള്ളൂര്‍ – മൂന്ന്
പെരുമണ്ണ – മൂന്ന്
വട്ടംകുളം – ഒന്ന്
കുഴിമണ്ണ – ഒന്ന്
തേഞ്ഞിപ്പലം – ഒന്ന്
എടപ്പാള്‍ – 12
പെരിന്തല്‍മണ്ണ – 23
പാതായ്ക്കര – നാല്
കൊടിഞ്ഞി – ഒന്ന്
രാമനാട്ടുകര – ഒന്ന്
തക്കളയൂര്‍ – ഒന്ന്
തിരുനാവായ – അഞ്ച്
കൊണ്ടോട്ടി – ആറ്
ചാപ്പനങ്ങാടി – ആറ്
അരീക്കോട് – എട്ട്
പൂക്കോട്ടൂര്‍ – ഒന്ന്
രണ്ടത്താണി – ഒന്ന്
രാങ്ങാട്ടൂര്‍ – രണ്ട്
എടയൂര്‍ ഒന്ന്
പരപ്പനങ്ങാടി – ഒമ്പത്
കരുളായി – രണ്ട്
കരേക്കാട് – ഒന്ന്
അമരമ്പലം – രണ്ട്
പുത്തരിക്കല്‍ – രണ്ട്
നിലമ്പൂര്‍ – രണ്ട്
പള്ളിക്കല്‍ – നാല്
എടക്കര – രണ്ട്
ആലിപ്പറമ്പ് – ഒന്ന്
പുളിക്കല്‍ – ഒന്ന്
പുതുപറമ്പ് – എട്ട്
ചെട്ടിപ്പടി – രണ്ട്
പാങ്ങ് – ഒന്ന്
പാലത്തിങ്ങല്‍ – ഒന്ന്
മലപ്പുറം – രണ്ട്
പടിഞ്ഞാറ്റുമുറി – ഒന്ന്
ഒതുക്കുങ്ങല്‍ – ഒന്ന്
കോട്ടക്കല്‍ – ആറ്
അങ്ങാടിപ്പുറം – രണ്ട്
ഒഴൂര്‍ – രണ്ട്
മഞ്ചേരി – അഞ്ച്
വണ്ടൂര്‍ – രണ്ട്
ചോക്കാട് – ഒന്ന്
കടുങ്ങപുരം – ഒന്ന്
പൊന്മള – മൂന്ന്
എടരിക്കോട് – ഒന്ന്
വലിയോറ – ഒന്ന്
ചെര്‍പുളശ്ശേരി – ഒന്ന്
പട്ടിക്കാട് – രണ്ട്
പുല്‍പ്പറ്റ – ഒന്ന്
മുണ്ടുപറമ്പ് – ഒന്ന്
പോരൂര്‍ – ഒന്ന്
എടപ്പറ്റ – ഒന്ന്
ഊര്‍ങ്ങാട്ടിരി – അഞ്ച്
കീഴാറ്റൂര്‍ – ഒന്ന്
തൃക്കലങ്ങോട് – രണ്ട്
പൊന്നാനി – ഒന്ന്
ആലങ്കോട് – ഒന്ന്
കാരക്കുന്ന് – ഒന്ന്
വെട്ടം – ഒന്ന്
തൃപ്രങ്ങോട് – ഒന്ന്
കുറ്റിപ്പുറം നടുവട്ടം – ഒന്ന്
പാതിരിക്കോട് – ഒന്ന്
കാവനൂര്‍ – രണ്ട്

ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവര്‍

കര്‍ണാടകയില്‍ നിന്നെത്തിയ തിരൂരങ്ങാടി സ്വദേശി (28), ഡല്‍ഹിയില്‍ നിന്നെത്തിയ വണ്ടൂര്‍ സ്വദേശി (25).

വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവര്‍

സൗദിയില്‍ നിന്നെത്തിയ താനാളൂര്‍ സ്വദേശി (29), യു.എ.ഇയില്‍ നിന്നെത്തിയവരായ കട്ടുപാറ സ്വദേശിനി (23), കാവനൂര്‍ സ്വദേശി (27), കരുവാരക്കുണ്ട് മാമ്പുഴ സ്വദേശി (19), കുറ്റിപ്പുറം സ്വദേശിനി (21), കുവൈത്തില്‍ നിന്നെത്തിയ വട്ടംകുളം സ്വദേശി (27), മേലാറ്റൂര്‍ സ്വദേശി (33).

 

നിരീക്ഷണത്തിലുള്ളത് 34,690 പേര്‍

34,690 പേരാണ് ഇപ്പോള്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. 1,766 പേര്‍ വിവിധ ആശുപത്രികളില്‍ നിരീക്ഷണത്തിലുണ്ട്. മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 417 പേരും തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ 13 പേരും തിരൂര്‍ ജില്ലാ ആശുപത്രിയില്‍ രണ്ട് പേരും നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ ഏഴ് പേരും കാളികാവ് പ്രത്യേക ചികിത്സാ കേന്ദ്രത്തില്‍ 88 പേരും ചുങ്കത്തറ പ്രത്യേക ചികിത്സാ കേന്ദ്രത്തില്‍ 147 പേരും മഞ്ചേരി മുട്ടിപ്പാലം പ്രത്യേക ചികിത്സാ കേന്ദ്രത്തില്‍ 72 പേരും പെരിന്തല്‍മണ്ണ എം.ഇ.എസ് പ്രത്യേക ചികിത്സാ കേന്ദ്രത്തില്‍ 83, കോട്ടക്കല്‍ ആര്യവൈദ്യ ശാലയിലെ പ്രത്യേക ചികിത്സാ കേന്ദ്രത്തില്‍ 24, കരിപ്പൂര്‍ ഹജ്ജ് ഹൗസില്‍ 210 പേരും കാലിക്കറ്റ് സര്‍വ്വകലാശാലയിലെ പ്രത്യേക ചികിത്സാ കേന്ദ്രത്തില്‍ 703 പേരുമാണ് ചികിത്സയില്‍ കഴിയുന്നത്. 31,700 പേര്‍ വീടുകളിലും 1,224 പേര്‍ കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രത്യേക നിരീക്ഷണത്തിലുണ്ട്.

72,214 പേര്‍ക്ക് രോഗബാധയില്ലെന്ന് സ്ഥിരീകരിച്ചു

ജില്ലയില്‍ നിന്ന് ഇതുവരെ ആര്‍.ടി.പി.സി.ആര്‍, ആന്റിജന്‍ വിഭാഗങ്ങളിലുള്‍പ്പടെ 83,247 പേരുടെ സാമ്പിളുകള്‍ പരിശോധനക്കയച്ചു. ഇതില്‍ 79,861 പേരുടെ ഫലം ലഭ്യമായതില്‍ 72,214 പേര്‍ക്കാണ് വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചത്. 3,271 പേരുടെ പരിശോധനാ ഫലങ്ങളാണ് ഇനി ലഭിക്കാനുള്ളത്.

ആരോഗ്യ ജാഗ്രത കര്‍ശനമായി പാലിക്കണം

രോഗം സ്ഥിരീകരിച്ചവരുമായി ഏതെങ്കിലും വിധത്തില്‍ സമ്പര്‍ക്കമുണ്ടായിട്ടുള്ളവര്‍ വീടുകളില്‍ പ്രത്യേക മുറികളില്‍ നിരീക്ഷണത്തില്‍ കഴിയണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഈ വിവരം ആരോഗ്യ പ്രവര്‍ത്തകരെ അറിയിക്കണം. വീടുകളില്‍ നിരീക്ഷണത്തിന് സൗകര്യമില്ലാത്തവര്‍ക്ക് സര്‍ക്കാര്‍ ഒരുക്കിയ കോവിഡ് കെയര്‍ സെന്ററുകള്‍ ഉപയോഗപ്പെടുത്താം. ആരോഗ്യ പ്രശ്‌നങ്ങളുണ്ടായാല്‍ ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകരുത്. ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണം. ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!