പൊളിയാ….. ഈ ലുക്ക്… ഈ ഞായറാഴ്ച സോഷ്യല്‍ മീഡിയ കയ്യടിച്ചത് മമ്മുക്കയ്ക്ക് മാത്രം

മലയാളികള്‍ സോഷ്യല്‍ മീഡിയയില്‍ ഏറ്റവും ലൈക്ക് ചെയ്ത രണ്ട് ചിത്രങ്ങളുണ്ട്. ആരുടേതാണന്നd അറിയാമോ? മലയാളിയുടെ സ്വന്തം മമ്മുക്കയുടേത്.

മമ്മുട്ടി ഇന്ന് തന്റെ ഇന്‍സറ്റാഗ്രാം പേജിലിട്ട രണ്ട് ചിത്രങ്ങള്‍ മിനിറ്റുകള്‍ക്കകം ഫേസ്ബുക്ക് വഴിയും വാട്‌സആപ്പ് വഴിയും പറന്നുനടന്നു.
വര്‍ക്ക് അറ്റ് ഹോം, വര്‍ക്ക് ഫ്രം ഹോം. ഹോം വര്‍ക്ക്, നോ അദര്‍ വര്‍ക്ക്, സോ വര്‍ക്ക് ഔട്ട് എന്നാണ് അദ്ദേഹം തന്റെ ഇന്‍സ്റ്റാഗ്രാമിലെ ഫോട്ടോക്ക് താഴെ കുറിച്ചിരിക്കുന്നത്.
അഞ്ചര ലക്ഷം പേരാണ് ഒറ്റ ദിവസം ചിത്രം ലൈക്ക് ചെയ്തിരിക്കുന്നത്.

സാള്‍ട്ട് ആന്റ് പെപ്പര്‍ ലുക്കിലാണ് മമ്മുക്ക എന്നാണ് ഒരു വിഭാഗം ആരാധകര്‍ എഴുതിയിരിക്കുന്നത്. അനു സിതാര, നസ്രിയ, ടോവിനോ, ആസിഫ് അലി രജിഷ വിജയന്‍ എന്നിവരടക്കം നിരവധി യുവനടന്‍മാരും ലൈക്കും കമന്റുമായി രംഗത്തെത്തി.

നടന്‍ അനൂപ് മേനോന്റെ കമന്റ് ഏറെ വ്യത്യസ്തമായിരുന്നു. കോവിഡ് കാലത്തിന് ശേഷം സിനിമയില്‍ അരങ്ങേറ്റം കുറിക്കാന്‍ പോകുന്ന യുവതാരത്തിന്റെ സെല്‍ഫിയാണിതെന്ന് എഴുതിയാണ് അനൂപ് മമ്മുക്കയുടെ ഈ ചിത്രം തന്റെ ഫേസ് ബുക്ക് വാളില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

 

Share news
error: Content is protected !!
Scroll to Top