നിയന്ത്രണം സെപ്റ്റംബര്‍ 5 വരെ
തിരുവനന്തപുരം; ഓണത്തിന്റെ ഭാഗയുണ്ടാകുന്ന തിരക്കില്‍ ആരോഗ്യസുരക്ഷയില്‍ വീഴ്ച ഉണ്ടാവാതിരിക്കാന്‍ കേരളത്തിലെ ബാങ്കുകളില്‍ നിയന്ത്രണം വരുന്നു. ബാങ്ക് അകൗണ്ടിന്റെ അവസന അക്കം അടിസ്ഥാനമാക്കി ഇടപാടുകാര്‍ക്ക് ബാങ്കിലെത്താനുള്ള സമയക്രമം തിങ്കളാഴച മുതല്‍ നിലവില്‍ വരും ഓണം കഴിഞ്ഞ് സെപ്റ്റംബര്‍ അഞ്ചു വരെ നിയന്ത്രണം തുടരും.
പൂജ്യം മുതല്‍ മൂന്ന് വരെ അക്കത്തില്‍ അവസാനിക്കുന്ന അകൗണ്ട് നമ്പരുള്ള ഇടപാടുകള്‍ക്ക് രാവിലെ 10 മുതല്‍ 12 വരെയും, നാലു മുതല്‍ ഏഴു വരെയുള്ള നമ്പറുള്ളവര്‍ക്ക് 12 മണി മുതല്‍ 2 മണി വരെയും എട്ട് ഒമ്പത് അക്കക്കാര്‍ക്ക് 2.30 മുതല്‍ നാല് വരെയുമാണ് സമയം അനുവദിച്ചിട്ടുള്ളത്. 3.30 ന് പ്രവര്‍ത്തനം അവസാനിക്കുന്ന ബാങ്കുകള്‍ക്ക് അടയ്ക്കുന്നസമയത്തില്‍ മാറ്റമില്ല.
വായ്പയുമായി ബന്ധപ്പെട്ട് സേനങ്ങള്‍ക്ക് ഈ സമയക്രമം ബാധകമല്ല. അന്വേഷണങ്ങള്‍ക്കും മുന്‍കൂട്ടി നിശ്ചയിച്ച സന്ദര്‍ശനങ്ങള്‍ക്കും ഫോണില്‍
ബന്ധപ്പെടാം.
ഓണക്കാലത്ത് ബാങ്ക് സന്ദര്‍ശനം പരമാവധി കുറക്കണമെന്നും ബാങ്കേഴ്‌സ് സമിതി സര്‍ക്കുലറില്‍ പറയുന്നു.
photo courtesy; The straits times




