Section

malabari-logo-mobile

കെഎസ്ആര്‍ടിസി അന്തര്‍സംസ്ഥാന യാത്രക്കുള്ള ഓണ്‍ലൈന്‍ റിസര്‍വേഷന്‍ തുടങ്ങി

HIGHLIGHTS : ആഗസ്റ്റ് 25 മുതല്‍ കെഎസ്ആര്‍ടിസി കര്‍ണാടകയിലേക്ക് പുനരാരംഭിക്കുന്ന അന്തര്‍സംസ്ഥാന സര്‍വീസുകള്‍ക്കുള്ള ഓണ്‍ലൈന്‍ ടിക്കറ്റ് റിസര്‍വേഷന്‍ ആരംഭിച്ചു. o...

ആഗസ്റ്റ് 25 മുതല്‍ കെഎസ്ആര്‍ടിസി കര്‍ണാടകയിലേക്ക് പുനരാരംഭിക്കുന്ന അന്തര്‍സംസ്ഥാന സര്‍വീസുകള്‍ക്കുള്ള ഓണ്‍ലൈന്‍ ടിക്കറ്റ് റിസര്‍വേഷന്‍ ആരംഭിച്ചു. online.keralartc.com എന്ന വെബ്‌സൈറ്റിലാണ് ബുക്കിങ്ങ് ആരംഭിച്ചിട്ടുള്ളത്.

കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് ഓണക്കാലമായ ആഗസ്റ്റ് 25 മുതല്‍ സെപ്റ്റംബര്‍ ആറുവരെയാണ് സര്‍വ്വീസ് നടത്തുകയെന്ന് മന്ത്രി എകെ ശശീന്ദ്രന്‍ അറിയിച്ചു.
ടിക്കറ്റിന് 10 ശതമാനം അധിക നിരക്ക് ഈടാക്കും. യാത്രക്കാര്‍ കോവിഡ് ജാഗ്രത പോര്‍ട്ടലില്‍ (http;//covid19jagratha.kerala.nic.in) രജിസ്റ്റര്‍ ചെയ്ത കേരളത്തിലേക്കുള്ള യാത്രാ പാസ് ഹാജരാക്കിയാലേ അനുമതി ലഭിക്കു.

sameeksha-malabarinews

യാത്ര ആരംഭിക്കുന്നതിന് മുമ്പ് മൊബൈല്‍ ഫോണില്‍ ആരോഗ്യ സേതു ആപ് ഇന്‍സ്റ്റാള്‍ ചെയ്യണം.
ടിക്കറ്റ് റിസര്‍വ് ചെയ്യുന്നവര്‍ കേരള, കര്‍ണാടക, തമിഴ്‌നാട് സര്‍ക്കാരുകള്‍ ഏര്‍പ്പെടുത്തുന്ന കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കണം.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!