കൊറോണ പ്രതിരോധം: ആല്‍പ്‌സിനെ പുതച്ച് ഇന്ത്യന്‍ പതാകയും

ജനീവ:  കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ ഇന്ത്യ നടത്തുന്ന പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് ആല്‍പ്‌സ് പര്‍വതത്തില്‍ ഇന്ത്യയുടെ ദേശീയ പതാക തെളിഞ്ഞു. സ്വിറ്റ്‌സര്‍ലാന്റ് ആണ് ഇന്ത്യയുടെ ത്രിവര്‍ണ്ണപതാക ആല്‍പ്‌സിലെ പ്രശസ്ത കൊടുമുടിയായ മാറ്റര്‍ഹോണില്‍ ദീപാലങ്കാരം ഉപയോഗിച്ച് തെളിയിച്ചത്.

ഇന്ത്യന്‍ ജനതക്ക് പ്രത്യാശയും കരുത്തും ആശംസിച്ചുകൊണ്ടാണ് സിറ്റസര്‍ലാന്റിലെ പ്രമുഖ ദീപാലങ്കാര കലാകാരനായ ഗെറി ഹോഫ്‌സറ്ററുടെ നേതൃത്വത്തില്‍ വെളിച്ചം കൊണ്ട് പതാക പുതച്ചത്. ഇറ്റലിക്കും സ്വിറ്റ്‌സര്‍ലാന്‍ഡിനുമിടയിലുള്ള മാററര്‍ഹോണ്‍ കൊടുമുടി 4,478 മീറ്റര്‍ ഉയരമാണ് ഉള്ളത്.

ഈ ചിത്രം ഇന്ത്യന്‍പ്രധാനമന്ത്രി നരേന്ദ്രമോദി ട്വീറ്റ്‌ചെയ്തിട്ടുണ്ട്.

Related Articles