ലോക്ക്ഡൗണ്‍ കാലത്ത് ബസുകള്‍ ഉള്‍പ്പെടെയുള്ള പൊതുഗതാഗതം അനുവദിക്കില്ല

തിരുവനന്തപുരം: ലോക്ക്ഡൗണ്‍ കാലത്ത് ബസുകള്‍ ഉള്‍പ്പെടെയുള്ള പൊതുഗതാഗതം അനുവദിക്കില്ല. കഴിഞ്ഞദിവസം പുറത്തിറക്കിയ ലോക്ക്ഡൗണ്‍ മാര്‍ഗനിര്‍ദേശങ്ങളുടെ ഉത്തരവില്‍ 13.3 ഖണ്ഡിക ഭേദഗതി വരുത്തി.

ഇതുപ്രകാരം ഒരു വിധത്തിലുള്ള പൊതു ഗതാഗത സംവിധാനങ്ങളും പ്രവര്‍ത്തിക്കുന്നതല്ല. അതേസമയം, ജില്ലാ കളക്ടറുടെ പ്രത്യേക അധികാരം ഉപയോഗിച്ച് ഏറ്റെടുക്കുന്ന ബസുകളും, വ്യവസായ/വാണിജ്യ സ്ഥാപനങ്ങളില്‍ ഭാഗികമായി പ്രവര്‍ത്തനത്തിന് ജീവനക്കാരെയും തൊഴിലാളികളെയും എത്തിക്കാനുള്ള വാഹനങ്ങളും മാത്രം കര്‍ശനമായ നിയന്ത്രണങ്ങളോടെ ഓടിക്കാന്‍ അനുമതി നല്‍കുമെന്ന് ചീഫ് സെക്രട്ടറി അറിയിച്ചു.

Share news
error: Content is protected !!
Scroll to Top