തിരുവനന്തപുരം: സംസ്ഥാനത്ത് ചൊവ്വാഴ്ച മുതല്‍ ലോക്ഡൗണില്‍ ഇളവുകള്‍ അനുവദിക്കും. എന്നാല്‍ റെഡ്‌സോണുകള്‍ ഉള്ള ഇടങ്ങളില്‍ ഇളവുകള്‍ ഉണ്ടായിരിക്കുകയില്ല. കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകളില്‍ കര്‍ശന നിയന്ത്രണം തുടരും.
റെഡ് സോണ്‍ ജില്ലകളിലേക്ക് യാത്രകള്‍ അനുവദിക്കില്ല. പത്ത് ജില്ലകളിലാണ് ഉപാധികളോടെ ഇളവുകള്‍ നല്‍കുക.
ചൊവ്വാഴ്ച മുതല്‍ ഉപാധികളോടെ സ്വകാര്യ വാഹനങ്ങള്‍ പുറത്തിറക്കാം. തിങ്കളാഴ്ച മുതല്‍ ബാങ്ക് സമയം രാവിലെ 10 മണി മുതല്‍ വൈകുന്നേരം നാല് മണിവരെ ആയിരിക്കും. മെയ് മൂന്ന് വരെ സംസ്ഥാനത്ത് ബസ്സുകള്‍ സര്‍വ്വീസ് നടത്തില്ല.
Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




