ശ്രീരാമന്‍ ഇന്ത്യക്കാരനല്ല, അയോധ്യ നേപ്പാളിലാണെന്ന് നേപ്പാള്‍ പ്രധാനമന്ത്രി കെ.പി ശര്‍മ

അതിര്‍ത്തിയില്‍ ഇന്ത്യയുമായി അസ്വാരസ്യങ്ങള്‍ നിലനില്‍ക്കെ ഏറെ വിവാദപരമായ പ്രസ്താവനയുമായി നേപ്പാള്‍ പ്രധാനമന്ത്രി കെപി ശര്‍മ ഒലി. ശ്രീരാമന്‍ ഇന്ത്യക്കാരനല്ലെന്നും നേപ്പാളിയാണെന്നും, അയോധ്യ ഉത്തര്‍പ്രദേശിലല്ലെന്നും, നേപ്പാളിലെ ബാല്‍മീകി ആശ്രമത്തിനടുത്താണെന്നുമാണ് ഒലി പറഞ്ഞു.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

നേപ്പാളി മാധ്യമങ്ങളെ ഉദ്ധരിച്ച് എഎന്‍ഐ ആണ് വാര്‍ത്ത ട്വീറ്റ് ചെയ്തിരിക്കുന്നത്.

ബാല്‍മീകി ആശ്രം തെക്കന്‍ നേപ്പാളിലെ ഇന്ത്യന്‍ അതിര്‍ത്തി പങ്കിടുന്ന തോറി എന്ന ജില്ലയിലാണ്.
നേപ്പാളി കവിയായിരുന്ന ബാണഭക്തയുടെ അനുസ്മരണചടങ്ങിലാണ് നേപ്പാള്‍ പ്രധാനമന്ത്രിയുടെ പ്രസ്താവന.

1814ല്‍ ജനിച്ച ബാണഭക്തയാണ് വാല്‍മീകി രാമായണം നേപ്പാളി ഭാഷയിലേക്ക് വിവര്‍ത്തനം ചെയതത്.

ഇന്ത്യയുമായള്ള നയതന്ത്രപ്രശ്‌നങ്ങള്‍ രൂക്ഷമാകുന്ന സാഹചര്യത്തിലാണ് നേപ്പാള്‍ പ്രധാനമന്ത്രിയുടെ ഈ പ്രസ്താവന

നേപ്പാള്‍ പ്രധാനമന്ത്രിയുടെ പ്രസ്താവനക്കെതിരെ ശക്തമായ പ്രതിഷേധവുമായി ബിജെപി രംഗത്തെത്തി ശ്രീരാമന്‍ തങ്ങളുടെ വിശ്വാസത്തിന്റെ ഭാഗമാണ്, നേപ്പാള്‍ പ്രധാനമന്ത്രിയായാലും അത് വെച്ച് കളിക്കാന്‍ ഇന്ത്യയിലെ ജനങ്ങള്‍ അനുവദിക്കില്ലെന്ന് ബിജെപി ദേശിയ വ്യക്താവ് ബിസായ് ശങ്കര്‍ ശാസ്ത്രി വ്യക്തമാക്കി
.

Share news
 • 11
 •  
 •  
 •  
 •  
 •  
 • 11
 •  
 •  
 •  
 •  
 •