തിരൂര്‍ സ്റ്റേഷനിലെ 7 പോലീസുകാരുടെ കോവിഡ് പരിശോധന ഫലം നെഗറ്റീവ്

തിരൂര്‍ അറസ്റ്റ് ചെയ്ത പ്രതികള്‍ക്ക് കോവിഡ് പോസറ്റീവ് ആയതിനെ തുടര്‍ന്ന് സ്രവപരിശോധന നടത്തിയ തിരൂര്‍ പോലീസ് സ്‌റ്റേഷനിലെ 7 പോലീസ് ഉദ്യോഗസ്ഥരുടെ ഫലം നെഗറ്റീവ്. ഇവര്‍ നിരീക്ഷണത്തിലായിരുന്നു.

കഴിഞ്ഞ ജൂണ്‍ 29നാണ് മണല്‍ക്കടത്ത് കേസില്‍ അറസ്റ്റിലായ രണ്ട് പ്രതികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത് .ഇതോടെ എസ്‌ഐ ജലീല്‍ കറുത്തേടത്ത് ഉള്‍പ്പെട 18 പോലീസുകാരും നിരീക്ഷണത്തിലായി. പോലീസ് സ്‌റ്റേഷന്‍ അടക്കേണ്ട അവസ്ഥയുണ്ടായി.

തുടര്‍ന്ന് പ്രതികളുമായി അടുത്തിടപഴകിയ പോലീസുകാരുടെ പരിശോധന ഏഴാം തിയ്യതി നടന്നു. ഈ ഫലമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. മറ്റ് പോലീസ് ഉദ്യോഗസ്ഥരുടെ ഫലവും വരുംദിവസങ്ങളില്‍ ലഭിക്കും

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •