സന്ദീപ് നായരുടെ കാര്‍ എ.ആര്‍ നഗര്‍ സ്വദേശിയുടെ പേരില്‍

മലപ്പുറം തിരുവനന്തപുരം ഡിപ്ലമാറ്റിക് സ്വര്‍ണ്ണക്കടത്ത് കേസില്‍ മൂന്നാം പ്രതിയായ സന്ദീപ് നായരുടെ ബെന്‍സ് കാറിന്റെ ആര്‍സി ഓണര്‍ മലപ്പുറം ഏആര്‍ സ്വദേശി. മഹാരാഷട്രയില്‍ ബിസിനസ്സ് നടത്തുന്ന ഉസ്മാന്‍ എന്നയാളുടെ പേരിലാണ് വാഹനമെന്ന് അന്വേഷണത്തിന്റെ ഭാഗമായി കണ്ടെത്തിയ രേഖകളില്‍ വെളിപ്പെട്ടത്.

എന്നാല്‍ 2019 മാര്‍ച്ചില്‍ ഓഎല്‍എക്‌സ് വഴി കാര്‍ സന്ദീപ് നായര്‍ക്ക് വിറ്റതായി ഇയാള്‍ പറയുന്നു. ഇതിന്റെ എന്‍ഓസിയും കൈവശമുണ്ട്. മഹാരാഷ്ട്ര രജിസ്‌ട്രേഷനിലുളള വാഹനം കേരള രജിസ്‌ട്രേഷനിലേക്ക് മാറ്റുന്നതിലെ കാലതാമസമാണ് കാര്‍ ഇപ്പോഴും തന്റെ പേരിലുള്ളതിന് കാരണമെന്ന് ഉസ്മാന്‍ പറഞ്ഞു.

ഈ കാര്‍ കൊച്ചി കസ്റ്റംസിന്റെ കസ്റ്റഡിയിലാണ്.