ട്രിപ്പിള്‍ ലോക്ക് ഡൗണിനെതിരെ താനൂരില്‍ വ്യാപാരികള്‍ നാളെ മുതല്‍ അനിശ്ചിതകാല പണിമുടക്കിലേക്ക്

താനൂര്‍: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി താനൂര്‍ യൂണിറ്റ് അനിശ്ചിതകാല സമരത്തിലേക്ക്. അശാസ്ത്രീയവും അനവസരത്തിലുമുള്ള ട്രിപ്പിള്‍ ലോക്ക്ഡൗണില്‍ പ്രതിഷേധിച്ചാണ് കടകള്‍ അടച്ചിടുന്നത്.

കോറോണാ വൈറസ് മൂലമുള്ള സമൂഹ വ്യാപനമോ രോഗം ബാധിച്ചവരുടെ എണ്ണത്തില്‍ വര്‍ദ്ധനവോയില്ലാതെ നടപ്പിലാക്കിയ നിയമത്തിനെതിരെയാണ് ചൊവ്വാഴ്ച്ച മുതല്‍ കടകളടച്ച് പ്രതിഷേധിക്കുന്നത്.

യൂണിറ്റ് പ്രസിഡന്റ് എന്‍ എന്‍ മുസ്തഫ കമാല്‍ അദ്ധ്വക്ഷത വഹിച്ചു. സെക്രട്ടറി എം.സി റഹിം. പി ഷണ്‍മുഖന്‍, ടി.ടി ബഷീര്‍, കള്ളിയത്ത് ജലീല്‍ ബാബു എന്നിവര്‍ സംസാരിച്ചു.

Share news
error: Content is protected !!
Scroll to Top