തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

തിരൂരങ്ങാടി : തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ജൂലൈ എട്ടിന് രോഗബാധ സ്ഥിരീകരിച്ച പരപ്പനങ്ങാടിയിലെ തമിഴ്‌നാട് സ്വദേശിനിയായ 60 വയസുകാരിയെ ചികിത്സിച്ച മൂന്നിയൂര്‍ സ്വദേശിയായ ഡോക്ടര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.

ജൂണ്‍ മുപ്പതിനാണ് പരപ്പനങ്ങാടിയില്‍ തെരുവില്‍ കഴിയുന്ന വൃദ്ധയായ സ്ത്രീയെ  കൈപ്പൊട്ടിയതിനെ തുടര്‍ന്ന് സാമൂഹ്യപ്രവര്‍ത്തകര്‍ തിരൂരങ്ങാടി ആശുപത്രിയില്‍ എത്തിച്ചത്. ഈ സമയത്ത് ഇവരെ ചികിത്സിച്ചത് ഈ ഡോക്ടറായിരുന്നു. ഈ അവസരത്തില്‍ ഈ സ്ത്രീയുടെ സ്രവപരിശോധക്കായി സാമ്പിള്‍ എടുത്തിരുന്നു. ഇതിന്റെ പരിശോധന ഫലം പോസറ്റീവ് ആയി വന്നത് ജുലൈ എട്ടിനായിരുന്നു. തുടര്‍ന്ന ഇവരെ ചികിത്സിച്ച ഡോക്ടറടക്കം എട്ടുപേരുടെ സ്രവ സാമ്പിളുകള്‍ കളക്ട് ചെയ്തിരുന്നു. ഇതിന്റെ ഫലമാണ് ഇപ്പോള്‍ വന്നിരിക്കുന്നത്. എന്നാല്‍ രണ്ട് ദിവസം ഈ ആശുപത്രിയിലുണ്ടായ ഈ സ്ത്രീയുമായി ആരോഗ്യപ്രവര്‍ത്തകരടക്കം കൂടുതല്‍ പേര്‍ സമ്പര്‍ക്കത്തിലേര്‍പ്പട്ടതായി റിപ്പോര്‍ട്ടുണ്ട്.

എട്ടാംതിയ്യതി ഈ ദിവസങ്ങളിലെല്ലാം ജോലിചെയ്ത എല്ലാ ജീവനക്കാരുടെയും സ്രവപരിശോധനയും നടത്തണമെന്ന് ജീവനക്കാരില്‍ ഒരു വിഭാഗം ആവിശ്യപ്പെട്ടെങ്ങിലും ആശുപത്രി സൂപ്രണ്ട് അതിന് തയ്യാറായില്ലെന്ന ആക്ഷേപമുണ്ട്. ജൂണ്‍ 30ന് ്ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നവര്‍ മാത്രമാണ് നിരീക്ഷണത്തില്‍ പോയത്.

ഇന്ന് രാവിലെ ഡോക്ടറുടെ രോഗം സ്ഥിരീകരിച്ചതോടെ താലൂക്കിലെ കൂടുതല്‍ ഡോക്ടര്‍മാര്‍ സ്വയം നിരീക്ഷണത്തിലേക്ക് പോയി. ഇതോടെ ഇന്ന് ആശുപത്രിയില്‍ ഓ.പി തടസ്സപ്പെട്ടിരുന്നു.

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •